അധ്യാപകർ നിരന്തരം വിദ്യ ആര്‍ജിക്കണം: മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്
കൊച്ചി: അധ്യാപകർ നിരന്തരം വിദ്യാർഥികളായിരിക്കണമെന്നും സ്വന്തം കർമമേഖലയിൽ നന്നായി പ്രവർത്തിക്കാൻ പ്രാർഥിച്ചൊരുങ്ങണമെന്നും മാണ്ഡ്യ രൂപത ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പറഞ്ഞു. കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അധ്യാപക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലൂർ റിന്യൂവൽ സെന്ററിൽ ചേർന്ന യോഗത്തിൽ ഗിൽഡ് പ്രസിഡന്റ് പോൾ ജയിംസ്, അതിരൂപത ഡയറക്ടർ റവ.ഡോ. പോൾ ചിറ്റിനപ്പിള്ളി, അസിസ്റ്റന്റ് ഡയറക്ടർ ഫാ.സിജോ കിരിയാന്തൻ, ടി.ജി. മാർട്ടിൻ, ജീബ പൗലോസ് എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു.