ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ അമ്പതാം ചരമവാര്‍ഷികാഘോഷങ്ങള്‍ ഒക്ടോബര്‍ 1 ന് ആരംഭിക്കും
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ് ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ അന്‍പതാം ചരമവാർഷികാചരണം ഒക്ടോബർ ഒന്നു മുതൽ ഒന്പതുവരെ ദൈവദാസൻ കബറടങ്ങിയിരിക്കുന്ന സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽആചരിക്കുമെന്നു വികാരി ഫാ.കുര്യൻ പുത്തൻപുര, ഫാ. മാത്യു മറ്റം, ജനറൽകണ്‍വീനർ ഡോ.ആന്റണി മാത്യൂസ് കണ്ടങ്കരി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
1950 നവംബർ ഒന്പതിനു റോമിൽ ചങ്ങനാശേരി രൂപതയുടെ മെത്രാനായും 1959ൽ ചങ്ങനാശേരി രൂപതയെ അതിരൂപതയായി ഉയർത്തിയപ്പോൾ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായും മാർ മാത്യു കാവുകാട്ട് ഉയർത്തപ്പെട്ടു. സ്നേഹചൈതന്യത്തിൽ സേവനം എന്ന മുദ്രാവാക്യം സ്വീകരിച്ചു മാർ കാവുകാട്ട് അതിരൂപതയെ 19 വർഷക്കാലം നയിച്ചു. 1969 ഒക്ടോബർ ഒന്‍പതിന് അദ്ദേഹം ദിവംഗതനായി.