വിശ്വാസതിരുസംഘത്തിന്റെ മുന്‍ പ്രീഫെക്ട് കര്‍ദിനാള്‍ ലെവാദ അന്തരിച്ചു
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ വിശ്വാസതിരുസംഘം മുന്‍ പ്രീഫെക്ട് കര്‍ദിനാള്‍ വില്യം ലെവാദ ബുധനാഴ്ച അന്തരിച്ചു. അദ്ദേഹത്തിന് 83 വയസ്സായിരുന്നു. തിരുസംഘത്തെ നയിച്ച ആദ്യത്തെ അമേരിക്കക്കാനാണ് കര്‍ദിനാള്‍ നെവാദ. റോമന്‍ കൂരിയയിലെ ഏറ്റവും ഉന്നതമായ സ്ഥാനങ്ങളില്‍ ഒന്നാണ് ഇത്.
പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷന്റെയും ഇന്റര്‍നാഷണല്‍ തിയോളജിക്കല്‍ കമ്മീഷന്റെയും പ്രസിജഡന്റായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്ന കേസുകളുടെ മേല്‍നോട്ടം വഹിക്കുന്ന ചുമതലയും അദ്ദേഹത്തിന് ഉണ്ടായിരുന്നു.
1936 ജൂണ്‍ 15 ന് ലോംഗ് ബീച്ച് കാലിഫോര്‍ണിയയില്‍ ജനിച്ച വില്യം ജോസഫ് ലെവാദ 1995 മുതല്‍ സാന്‍ ഫ്രാന്‍സ്കോ ആര്‍ച്ചുബിഷപ്പായി സേവനം ചെയ്തിരുന്നു. വിവാഹത്തെ കുറിച്ച് കത്തോലിക്കാ സഭയുടെ പഠനങ്ങളുടെ സംരക്ഷകനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.