ലൗജിഹാദിനെതിരെ പ്രതിഷേധം ശക്തം
കൊച്ചി; ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യം വച്ച് നടത്തുന്ന ലൗ ജിഹാദില്‍ കത്തോലിക്കാ സമൂഹത്തില്‍ നിന്ന് വന്‍ പ്രതിഷേധം ഉയരുന്നു. സിഎല്‍സിയും സീറോ മലബാര്‍ മാതൃവേദിയും ഇക്കാര്യത്തില്‍ ആശങ്കയും പ്രതിഷേധവും അറിയിച്ചു.
ക്രൈസ്തവ പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നിർബന്ധിത മതംമാറ്റം നടത്തുന്ന സംഭവങ്ങൾക്കു പിന്നിലുള്ള സംഘടിത ശക്തികളുടെ താത്പര്യങ്ങൾ എന്താണെന്നു കേന്ദ്രസർക്കാരും ഉന്നത ഏജൻസികളും അന്വേഷിക്കണമെന്നു സിഎൽസി സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കേരളത്തിലും രാജ്യത്തെ മറ്റിടങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്പോൾ മാതാപിതാക്കളുടെ പരാതിയിലുള്ള കേസന്വേഷണം മരവിപ്പിക്കാൻ പോലീസ് നടത്തുന്ന ശ്രമങ്ങളിൽ സിഎൽസി ആശങ്ക പ്രകടിപ്പിച്ചു. 2005 മുതൽ 2012 വരെയുള്ള കാലഘട്ടങ്ങളിൽ നാലായിരത്തിലധികം ക്രൈസ്തവ പെണ്‍കുട്ടികളെയാണു പ്രണയം നടിച്ചു വഞ്ചിച്ചു മതം മാറ്റിയിട്ടുള്ളത്. ഇതു തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ല.
ലൗ ജിഹാദിലൂടെ നിർബന്ധിത മതംമാറ്റം കേരളത്തിലും രാജ്യത്തെ മറ്റിടങ്ങളിലും നടക്കുന്നതിലും മാതാപിതാക്കളുടെ പരാതിയിൽ പോലും പോലീസ് കേസെടുക്കാൻ കൂട്ടാക്കാത്തതിലും അന്തർദേശീയ സീറോ മലബാർ മാതൃവേദി എക്സിക്യൂട്ടീവ് യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. കോഴിക്കോട്ടും ഡൽഹിയിലും നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. നാളുകളായി ഇത്തരം പ്രവണത നിലവിലുണ്ട്. അന്തർദേശീയ സീറോ മലബാർ മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. വിൽസൻ ഇലവുത്തിങ്കൽ കൂനൻ, സെക്രട്ടറി റോസിലി പോൾ തട്ടിൽ, സിജി ലൂക്സണ്‍, ജോസി മാക്സിൻ, മേരി ജോസഫ് കാരിയാങ്കൽ എന്നിവർ പ്രസംഗിച്ചു.