ഇന്നത്തെ വിശുദ്ധന്‍: വി. പോള്‍ ആറാമന്‍ മാര്‍പാപ്പ
വടക്കേ ഇറ്റലിയിലെ ബ്രെഷ്യയില്‍ ജിയോര്‍ജിയോയുടെയും ഗ്വിഡിറ്റയുടെയും രണ്ടാമത്തെ പുത്രനായി ജനിച്ച ജിയോവാനി ബാറ്റിസ്റ്റ മോന്തിനി 1920 ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1924 ല്‍ അദ്ദേഹം വത്തിക്കാന്‍ സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റില്‍ ചേര്‍ന്നു. അവിടെ അദ്ദേഹം 30 വര്‍ഷം സേവനം ചെയ്തു. 1954 ല്‍ അദ്ദേഹം മിലാനിലെ ആര്‍ച്ച്ബിഷപ്പായി നിയമിതനായി. തൊഴിലാളികളുടെ ആര്‍ച്ച്ബിഷപ്പ് എന്നായിരുന്നു അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. അദ്ദേഹം പതിവായി ഫാക്ടറികള്‍ സന്ദര്‍ശിക്കുകയും സഭയുടെ പുനരുദ്ധാരണത്തിനായി യത്‌നിക്കുകയും ചെയ്തു. 1963 ജൂണില്‍ അദ്ദേഹം മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. ജോണ്‍ 23 ാമന്‍ സമാരംഭിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അദ്ദേഹം തുടര്‍ന്നു. 1964 ല്‍ അദ്ദേഹം വിശുദ്ധ നാട് സന്ദര്‍ശിച്ചു. അമേരിക്കിയിലും ഇന്ത്യയിലും അടക്കം അദ്ദേഹം നിരവധി രാജ്യാന്തര സന്ദര്‍ശനങ്ങള്‍ നടത്തി.
വി. പോള്‍ ആറാമന്‍ മാര്‍പാപ്പായേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.