മാതാപിതാക്കളുടെ മനസ്സുള്ളവരാണ് മികച്ച അധ്യാപകർ: കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ്
തൃശൂർ. മികച്ച അധ്യാപകർ മാതാപിതാക്കളുടെ നന്മകൾ നിറഞ്ഞ മനസ്സുള്ളവരാണ്. മികവിനോടൊപ്പം ദൈവ കൃപയും സ്വീകരിക്കുമ്പോൾ ഗുരുക്കന്മാർക്കു ഉത്തമ മനുഷ്യരെ രൂപപ്പെടുത്തുവാൻ സാധിക്കുമെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ് പറഞ്ഞു.
വ്യക്തിക്ക് സ്വയം അറിയുവാനും അപരനേയും സമൂഹത്തെയും വ്യക്തമായി തിരിച്ചറിയുവാ നും സഹായിക്കുന്ന അധ്യാപകർ സമൂഹത്തിനു അനുഗ്രഹമാണെന്നും തൃശൂർ അതിരൂപതാ നേതൃത്വം നൽകിയ പ്രൊ ലൈഫ് ടീച്ചേർസ് സമ്മേളനം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൃശൂർ അതിരൂപത ജോൺ പോൾ പ്രൊ ലൈഫ് മൂവുമെന്റ് ഡയറക്ടർ ഫാ. ഡെന്നി താന്നിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രസിഡന്റ് ജെയിംസ് ആഴ്ച്ചങ്ങാടൻ അധ്യക്ഷനായിരുന്നു.
കോട്ടപ്പുറം രൂപതാ പ്രൊ ലൈഫ് ഡയറക്ടർ ഫാ. നിമേഷ് കാട്ടാശ്ശേരി, കെസിബിസി പ്രൊ ലൈഫ് സമിതി സെക്രട്ടറി എം എ വർഗീസ്, നയോമി ബാബു, രാജൻ ആന്റണി, ഈ സി ജോർജ്, ജോജു ചിറ്റിലപ്പള്ളി, ജെസ്സി ജെയിംസ് ,ഷീബ ബാബു, മാത്യു എൻ ടി, ലളിത റോയി , സുമാ ബാബു, തുടങ്ങിയവർ പ്രസംഗിച്ചു.
വിദ്യാർത്ഥികളുടെ സാമൂഹ്യ പ്രതിബദ്ധത, ജീവന്റെ മഹത്വം, കാരുണ്യ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ കർമ്മ പഥ്യത്തികൾക്ക് രൂപം നൽകി. തൃശൂർ മേഖലയിലെ വിവിധ രൂപതകളിൽ നിന്നും അധ്യാപകർ സമ്മേളനത്തിൽ പങ്കെടുത്തു.