ഇന്നത്തെ വിശുദ്ധന്: പറക്കും വിശുദ്ധനായ ജോസഫ് കുപ്പര്‍ത്തീനോ
September 18: പറക്കും വിശുദ്ധനായ ജോസഫ് കുപ്പര്‍ത്തീനോ
പറക്കും വിശുദ്ധന് എന്നാണ് ജോസഫ് കുപ്പര്‍ത്തീനോ അറിയപ്പെടുന്നത്. ചെറുപ്പകാലം മുതല്ക്കേ പ്രാര്‍ത്ഥനയില്‍ അദ്ദേഹം അതീവ താല്പര്യം പ്രദര്‍ശിപ്പിച്ചു വന്നു. ആദ്യം കപ്പുച്ചിന്‍ സഭയില്‍ ചേര്‍ന്നെങ്കിലും വൈകാതെ അദ്ദേഹം കൊണ്‍വെഞ്ച്വല്‍ ഫ്രാന്‍സിസ്കന്‍ സഭയില്‍ ചേര്‍ന്നു. പഠനം അദ്ദേഹത്തിന് വളരെ പ്രയാസകരമായിരുന്നെങ്കിലും പ്രാര്‍ത്ഥനയെ പറ്റി അദ്ദേഹത്തിന് വലിയ അവഗാഹം ആയിരുന്നു. 1628 ല്‍ അദ്ദേഹം വൈദികനായി അഭിഷിക്തനായി. പ്രാര്‍ത്ഥിക്കുമ്പോള്‍ വായുവില്‍ ഉയര്‍ന്നു പൊങ്ങിയിരുന്നത് ചിലപ്പോഴെല്ലാം അദ്ദേഹത്തിന് ഒരു കുരിശായി മാറി. ചില ആളുകള്‍ സര്‍ക്കസ് കാണുന്നതു പോലെ അത് കാണാന്‍ വന്നിരുന്നു. അദ്ദേഹം എപ്പോഴും എളിമയിലും ക്ഷമയിലും അനുസരണത്തിലും നിലകൊണ്ടു. നിരന്തരം ഉപവസിക്കുകയും അരയില്‍ ഇരുമ്പു ചങ്ങല ധരിച്ച് പരിത്യാഗ പ്രവര്‍ത്തികള്‍ ചെയ്യുകയും ചെയ്തു. 1767 അദ്ദേഹം വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.
വിശുദ്ധ ജോസഫ് കുപ്പര്‍ത്തീനോ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.