ലോകത്തിന്റെ പ്രതീക്ഷ ക്രിസ്തുവാണ്: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലിക യാത്രയില്‍ വിതച്ച സമാധാനത്തിന്റെ വിത്തുകള്‍ വൈകാതെ ഫലം ചൂടുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി ഫ്രാന്‍സിസ് പാപ്പാ. ആഫ്രിക്കന്‍ രാജ്യങ്ങളായ മൊസംബിക്ക്, മഡഗാസ്കര്‍, മൗറീഷ്യസ് എന്നിവിടങ്ങളിലാണ് പാപ്പാ സന്ദര്‍ശനം നടത്തിയത്.
‘ശാന്തിയുടെയും പ്രതീക്ഷയുടെയും തീര്‍ത്ഥാടകനായി ഈ യാത്ര നടത്താന്‍ എന്നെ അനുവദിച്ച ദൈവത്തിന് ഞാന്‍ നന്ദിയര്‍പ്പിക്കുന്നു’ പാപ്പ പറഞ്ഞു.
‘ലോകത്തിന്റെ പ്രതീക്ഷ ക്രിസ്തുവാണ്, അവിടുത്തെ സുവിശേഷമാണ് സാഹോദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ശാന്തിയുടെയും ഏറ്റവും ശക്തമായ പുളിമാവ്’ പാപ്പാ വ്യക്തമാക്കി.
‘വിശുദ്ധരായ മിഷണറിമാരുടെ പാത പിന്തുടര്ന്ന് ഞാന്‍ നടത്തിയ സന്ദര്‍ശനത്തില്‍ ഈ പുളിമാവ്, യേശുവിന്റെ പുളിമാവ് മൊസാംബിക്കിലും മലാഗാസിയിലും മൗറിഷ്യസിലുമുള്ള ജനങ്ങളില്‍ വിതയ്ക്കാനാണ് ഞാന്‍ ശ്രമിച്ചത്.’ പാപ്പ്ാ കൂട്ടിച്ചേര്‍ത്തു.