പരിശുദ്ധ അമ്മയുടെ തിരുനാമത്തിന്റെ തിരുനാള്‍

September 12 – പരിശുദ്ധ അമ്മയുടെ തിരുനാമത്തിന്റെ തിരുനാള്‍

യേശുവിന്റെ തിരുനാമം പോലെ പാവനും കത്തോലിക്കര്‍ക്ക് പ്രിയപ്പെട്ടതുമാണ് പരിശുദ്ധ മാതാവിന്റെ തിരുനാമം. 1513 ല്‍ സ്‌പെയിനിലാണ് പരിശുദ്ധ മാതാവിന്റെ തിരുനാളാഘോഷം തുടങ്ങിയത്. 1671 ല്‍ ഈ ഭക്തി സ്‌പെയിനിലെമ്പാടും വ്യാപിച്ചു. 1683 ല്‍ പോളണ്ടിലെ രാജാവായ ജോണ്‍ സോബീസ്‌കി കോണ്‍സ്റ്റാന്റിനോപ്പിളിലെ മൊഹമ്മദ് നാലാമനുമായുണ്ടായ യുദ്ധത്തില്‍ തന്റെ സൈനികരെ പരിശുദ്ധ അമ്മയുടെ സംരക്ഷണയില്‍ സമര്‍പ്പിച്ചുവെന്നും തല്ഫലമായി അവര്‍ വിജയിച്ചുവെന്നും ചരിത്രം. ഇന്നസെന്റ് നാലാമന്‍ പാപ്പയാണ് സാര്‍വത്രിക സഭയുടെ തിരുനാളായി ഇത് പ്രഖ്യാപിച്ചത്. പരിശുദ്ധ അമ്മ എപ്പോഴും ദൈവത്തിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്നവളാണ്. ദൈവത്തിന്റെ നന്മയുടെ നേര്‍ക്ക് നമ്മെ നയിക്കുന്ന അമ്മയുടെ തിരുനാമം നമുക്ക് വാഴ്ത്താം.

പരിശുദ്ധ അമ്മയുടെ തിരുനാമമേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles