ഹെര്‍ക്കെന്റോഡിലെ ദിവ്യകാരുണ്യാത്ഭുതം
317 ജൂലായ് 25 വൈകുന്നേരം , ബെല്‍ജിയത്തിലെ ഹെര്‍ക്കെന്റോ ഡിലാണ് ദിവ്യകാരുണ്യ അത്ഭുതം നടന്നത്. അന്ന് രോഗിയായ ഒരു വിശ്വാസിക്ക് അന്ത്യ കൂദാശ നല്കാ ന് എത്തിയതായിരുന്നു വിവേര്സല ദേവാലയത്തിലെ വികാരിയച്ചന്. രോഗിയുടെ കുമ്പസാരം കേള്‍ക്കാന്‍ പോയ അദ്ദേഹം തിരുവോസ്തി അടങ്ങിയ ബാഗ് വീട്ടിലെ മേശപ്പു റത്തു വച്ചു. അതിനകത്ത് എന്താണ് എന്നറിയാനുള്ള ആകാംക്ഷയോടെ വീട്ടിലെ ഒരാള്‍ ആ ബാഗ് തുറന്നു നോക്കിയതും തിരുവോസ്തിയാണെന്ന് മനസിലാക്കിയപ്പോള്‍ ബാഗ് യഥ സ്ഥാനത്തു തിരിച്ചു വയ്ക്കുകയും ചെയ്തു.
ദിവ്യ കാരുണ്യം നല്‍കാനായി തിരികെ വന്ന വൈദികന് ബാഗ് തുറന്നു നോക്കിയതും അപ്പത്തില്‍ നിന്നും രക്തം വരുന്നതു കണ്ടു ഭയന്ന് വിറച്ചു. അദ്ദേഹം അടുത്ത പ്രദേശമായ ല്യുമാനിലെ വികാരിയച്ചന്റെ അടുത്തെത്തി വിവ രങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഉപദേശ പ്രകാരം തിരുവോസ്തി ഹെര്‍ക്കെന്റോഡിലെ ആശ്രമത്തിലേക്കു മാറ്റാന്‍ തീരുമാനമായി. വിവരമറിഞ്ഞ് ധാരാളം ആളുകള്‍ ആശ്രമ ദേവാലയത്തില്‍ തടിച്ചു കൂടി. രക്തം കിനിഞ്ഞു വരുന്ന തിരുവോസ്തി എല്ലാവര്ക്കും കാണാന്‍ സാധിച്ചു. ക്രിസ്തുവിന്റെ മുള്‍മുടി അണിഞ്ഞ തിരുമുഖം കൂടെ ആ നിമിഷം തിരുവോസ്തിയില്‍ കാണപ്പെട്ടത് എല്ലാവരും ദര്‍ശിച്ചു. ഈ തിരുവോസ്തി ഇപ്പോഴും നശിക്കാതെ ബെല്‍ജിയത്തിലെ ഹാസല്ട്ടിലുള്ള സെന്റ്. ക്വീന്‍സ് പള്ളിയില്‍ സൂക്ഷിച്ചു വച്ചിരിക്കുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.