ഒരു പാത്രം ജലം.
ഗുരു മുഖം അവനോട് മന്ത്രിച്ചു.
കുളക്കടവില്‍ നിന്ന് ഞാന്‍ ഒരിക്കല്‍ ഒരു മത്സ്യത്തെ പിടിച്ചു, വെള്ളത്തില്‍ നിന്ന് എടുത്ത് അതിനെ വര്‍ണ്ണകല്ലുകള്‍ കൊണ്ട് അലങ്കരിച്ചു.കുറച്ച് കഴിഞ്ഞപ്പോള്‍ അത് പിടയുവാന്‍ തുടങ്ങി. എനിക്ക് ഈ അമൂല്യ കല്ലുകളല്ല അവിശ്യം, മറിച്ച് വെള്ളത്തില്‍ എന്നെ നിക്ഷേപിക്കൂ എന്ന് അത് തേങ്ങി, നീയും അതുപോലെയാണ്, നീ നിന്നിലെ നിന്നെ മറന്നുപോകുന്നു. ഭൗതികമായി നീ നിന്നെ തന്നെ അലങ്കരിക്കുമ്പോഴും നിന്‍റെ ആത്മാവ് നേടുവീര്‍പ്പിടുകയാണ്. ജലത്തിനായി. ആദ്ധ്യാത്മികതയുടെ ജീവ ജലത്തിനായി.
ഇന്ന് നീ അടക്കമുള്ള മനുഷ്യര്‍ നേടുവീര്‍പ്പിടുന്നത് ഇതുകൊണ്ടാണ്. ഭൗതികമായി എല്ലാം നേടിയെടുക്കാന്‍ നീ ഓടുമ്പോള്‍ നിന്നിലെ നീ അസ്വസ്ഥമാവുകയാണ്. ഒരു പാത്രം ജലത്തിനായി.~ ലിബിന്‍ ജോ ഉടയാന്‍കുഴിമണ്ണില്‍ ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.