ഇന്നത്തെ വിശുദ്ധന്‍: മഹാനായ വി. ഗ്രിഗറി മാര്‍പാപ്പാ

മുപ്പതാം വയസ്സില്‍ റോമിലെ പ്രീഫെക്ടായിരുന്ന ഗ്രിഗറി തല്‍സ്ഥാനത്തു നിന്ന് വിരമിച്ച ശേഷം സിസിലിയന്‍ എസ്റ്റേറ്റില്‍ ആറ് ബെനഡിക്ടൈന്‍ ആശ്രമങ്ങള്‍ സ്ഥാപിച്ച് ബെനഡിക്ടൈന്‍ സന്യാസിയായി. വൈദികനായ ശേഷം ഗ്രിഗറി മാര്‍പാപ്പയുടെ ഏഴ് ഡീക്കന്മാരില്‍ ഒരാളായി അഭിഷിക്തനായി. കോണ്‍സ്റ്റാന്റിനോപ്പിളില്‍ പാപ്പായുടെ പ്രതിനിധിയായി ആറ് വര്‍ഷം സേവനം ചെയ്തു. അമ്പതാം വയസ്സില്‍ അദ്ദേഹം മാര്‍പാപ്പയായി അഭിഷേകം ചെയ്യപ്പെട്ടു. കരുത്തനായ ഭരണാധികാരിയായിരുന്ന ഗ്രിഗറി അയോഗ്യരായ പുരോഹിതരെ തല്സ്ഥാനത്തു നിന്ന് നീക്കം ചെയ്തു. ശുശ്രൂഷകള്‍ക്ക് അനാവശ്യമായി പണം ഈടാക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കി. ഇംഗ്ലണ്ടിന്റെ മാനസാന്തരത്തിനായി 40 സന്യാസികളെ അദ്ദേഹം അയച്ചു. അദ്ദേഹം രചിച്ച പാസ്റ്ററല്‍ കെയര്‍ എന്ന ഗ്രന്ഥം ഒരു മെത്രാന്‍ എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒന്നാണ്. ഗ്രിഗറി ദ് ഗ്രേറ്റ് അഥവാ മഹാനായ ഗ്രിഗറി എന്ന് അദ്ദേഹം അറിയപ്പെടുന്നു.

മഹാനായ വി. ഗ്രിഗറി മാര്‍പാപ്പാ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles