ഫ്രാന്‍സിസ് പാപ്പാ പുതിയ 13 കര്‍ദിനാള്‍മാരെ വാഴിക്കും
വത്തിക്കാന്‍ സിറ്റി: ഒക്ടോബര്‍ 5ാം തീയതി നടക്കുന്ന കണ്‍സിസ്റ്ററിയില്‍ പുതിയ 13 കര്‍ദിനാള്‍മാരെ വാഴിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ ഇന്നലെ പ്രഖ്യാപിച്ചു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും കര്‍ദിനാള്‍മാര്‍മാര്‍ ഉണ്ടായിരിക്കും എന്നും പാപ്പാ ഉറപ്പു നല്‍കി.
വടക്കന്‍ അമേരിക്ക, മധ്യ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ തുടങ്ങി ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള കര്‍ദിനാള്‍ ഉണ്ടായിരിക്കും.
അഭയാര്‍ത്ഥികളുടെ ചുമതല വഹിക്കുന്ന ഈശോ സഭക്കാരനായ കനേഡിയന്‍ പുരോഹിതന്‍ ഫാ. മൈക്കള്‍ സേര്‍ണിയും പുതിയ കര്‍ദിനാള്‍മാരുടെ കൂട്ടത്തില്‍ പെടും. മതാന്തര സംവാദങ്ങളുടെ പ്രീഫെക്ട് സ്പാനിഷ് ആര്‍ച്ച്ബിഷപ്പ് മിഗുവേല്‍ എയ്ഞ്ചല്‍ അയുസോ ഗ്വിക്‌സോട്ട്, ഹോളി റോമന്‍ സഭയിലെ ലൈബ്രറിയന്‍ പോര്‍ച്ചുഗീസ് ആര്‍ച്ചുബിഷപ്പ് ജോസെ ടോളെന്റീനോ മെന്‍ഡോന്‍ക്ക എന്നിവരും കര്‍ദിനാള്‍മാരാകും.