മാര്‍പാപ്പ ലിഫ്റ്റില്‍ കുടുങ്ങി
വത്തിക്കാന്‍ സിറ്റി: ഞായറാഴ്ച പാപ്പായെ കാണാന്‍ അക്ഷമരായി കാത്തു നിന്ന പൊതുജനം സമയം കഴിഞ്ഞിട്ടും പാപ്പായെ കാണാതായപ്പോള്‍ അമ്പരന്നു. അല്‍പം കഴിഞ്ഞ് പാപ്പായെത്തി വൈകിയതിന് മാപ്പു ചോദിച്ചു. താന്‍ വരുന്ന വഴി ലിഫ്റ്റില്‍ കുടുങ്ങിപ്പോയെന്നും അഗ്നിശമന സേനയുടെ സഹായത്താലാണ് പിന്നീട് പുറത്തിറങ്ങിയതെന്നും പാപ്പാ വിശദീകരിച്ചു.
25 മിനിറ്റോളം സമയാണ് പാപ്പാ ലിഫ്റ്റില്‍ കുടുങ്ങിപ്പോയത്. ഉച്ചയ്്ക്കുള്ള കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥനയ്ക്ക് എത്താന്‍ അതുമൂലം പാപ്പാ ഏഴു മിനിറ്റ് വൈകി.
വോള്‍ട്ടേജ് വീഴ്ച മൂലമാണ് എലിവേറ്റര്‍ പ്രവര്‍ത്തന രഹിതമായതെന്ന് പാപ്പാ തന്നെ വിശദീകരിച്ചു. അഗ്നി ശമനസേനയുടെ തക്കസമയത്തുള്ള ഇടപെടലിന് പാപ്പാ നന്ദിയും അര്‍പ്പിച്ചു.