ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനം: പഠനശിബിരം 31ന്
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷന്‍സ്-ജാഗ്രതാസമിതിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ക്രൈസ്തവ പിന്നാേക്കാവസ്ഥ, ന്യൂനപക്ഷ പദ്ധതികളിലെ വിവേചനം എന്നീ വിഷയങ്ങളെ സംബന്ധിച്ചു സംഘടിപ്പിക്കുന്ന പഠനശിബിരം 31 ന് നടക്കും.
ശനിയാഴ്ച രാവിലെ 9.30ന് അതിരൂപത കേന്ദ്രത്തില്‍ വികാരി ജനറാള്‍ റവ. ഡോ. തോമസ് പാടിയത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ക്ലാസ് നയിക്കും.
തുടര്‍ന്ന് നടക്കുന്ന പൊതുചര്‍ച്ചയില്‍ ഫാ. ജെയിംസ് കൊക്കാവയലില്‍ മോഡറേറ്ററായിരിക്കും. വര്‍ഗീസ് ആന്റണി, റോയി കൊട്ടാരച്ചിറ, അമല്‍ സിറിയക് എന്നിവര്‍ പ്രതികരണങ്ങള്‍ നടത്തും. ആന്റണി തോമസ് മലയില്‍ പ്രബന്ധം അവതരിപ്പിക്കും. പി.ആര്.ഒ. അഡ്വ. ജോജി ചിറയില്‍, ജാഗ്രതാസമിതി കോ-ഒാര്‍ഡിനേറ്റര്‍ ഫാ. ആന്റണി തലച്ചെല്ലൂര്‍ എന്നിവര്‍ പ്രസംഗിക്കും.