കൊല്‍ക്കൊത്തയില്‍ വി. മദര്‍ തെരേസയുടെ 109ാം ജന്മദിനം ആഘോഷിച്ചു
കൊല്‍ക്കൊത്ത: പാവങ്ങളുടെ അമ്മ കൊല്‍ക്കൊത്തയിലെ വി. മദര്‍ തെരേസയുടെ 109 ാം ജന്മദിനം കൊല്‍ക്കൊത്ത ആഘോഷിച്ചു. മദറിന്റെ കബറിടത്തിലും മദറിന്റെ വെങ്കല പ്രതിമ സ്ഥാപിച്ചിട്ടുള്ള ആര്‍ച്ച്ബിഷപ്സ് ഹൗസിലും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകളുണ്ടായിരുന്നു.
1910 ആഗസ്റ്റ് 26ന് മസിഡോണിയന്‍ റിപ്പബ്ലിക്കിലെ സ്കോപ്ജെയില്‍ ജനിച്ച മദര്‍ തെരേസയുടെ യഥാര്‍്ത്ഥ പേര് ആഗ്നസ് എന്നായിരുന്നു. 18 ാം വയസ്സില്‍ സ്വഭവനം ഉപേക്ഷിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദ് ബ്ലസഡ് വെര്ജന് മേരി സഭയില്‍ ചേര്‍ന്നു. ലൊറേറ്റോ സിസ്റ്റേഴ്സ് എന്നും ഈ സഭ അറിയപ്പെടുന്നു.
1929 ജനുവരി 6 ന് ഇന്ത്യയില്‍ എത്തിയ മദര്‍ കൊല്‍ക്കൊത്തയിലെ ലൊറേറ്റോ സെന്റ് മേരീസ് ഗേള്‍സ് ഹൈ സ്കൂളില്‍ 15 വര്‍ഷം പഠിപ്പിച്ചു. 1948 ലാണ് മദര്‍ ലൊറേറ്റോ സഭ വി്ട്ട് തെരുവിലേക്ക് പാവങ്ങളെ അന്വേഷിച്ചിറങ്ങിയത്. 1950 ഒക്ടോബര്‍ 7ാം തീയതി മദര്‍ മിഷണറി ഓഫ് ചാരിറ്റി കന്യാസ്ത്രീ ആയി വ്രതം എടുത്തു.