കാണ്ഡമാല്‍ വിശ്വാസത്തില്‍ വളരുന്നുവെന്ന് ആര്‍ച്ച്ബിഷപ്പ് ബര്‍വ
മുംബൈ: കിരാതമായ രീതിയില്‍ ക്രിസ്ത്യാനികള്‍ പീഡനങ്ങള്‍ക്കിരയായ ഒറീസ്സയിലെ കാണ്ഡമാല്‍ വിശ്വാസത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് കട്ടക്ക് – ഭുവനേശ്വര്‍ രൂപതയുടെ ആര്‍ച്ച്ബിഷപ്പ് ജോണ്‍ ബര്‍വ.
ഇപ്പോള്‍ കാണ്ഡമാലിലെ ജനങ്ങള്‍ക്ക് യാതൊരു പേടിയുമില്ലെന്നും അവര്‍ ദൈവത്തിലാശ്രയിച്ച് ഏത് വെല്ലുവിളിയും നേരിടാന്‍ തക്കവിധം വളര്‍ന്നു കഴിഞ്ഞുവെന്നും ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.
ആഗസ്റ്റ് 25 ന് ഇന്ത്യയിലെമ്പാടും ക്രിസ്ത്യാനികള്‍ കാണ്ഡമാല്‍ ദിനം ആചരിതച്ചിരുന്നു. 11 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ദിനത്തിലാണ് ക്രിസ്ത്യാനികള്‍ക്കെതിരെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കിരാതമായ ആക്രമണങ്ങള്‍ ഉണ്ടായത്.