ഇന്നത്തെ വിശുദ്ധ: വി. മോനിക്ക
ക്രിസ്ത്യാനിയിരുന്നെങ്കിലും മോനിക്കയുടെ മാതാപിതാക്കള്‍ അവളെ വിജാതീയനായ പട്രീഷ്യസിന് വിവാഹം ചെയ്തു കൊടുത്തു. മുന്‍കോപിയും കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവനുമായിരുന്ന പട്രീഷ്യസിന്റെയും അമ്മായി അമ്മയുടെയും ദുസ്വഭാവങ്ങള്‍ മോനിക്ക പരാതി കൂടാതെ സഹിച്ചു. എന്നാല്‍ മോനിക്കയുടെ ക്ഷമാപൂര്‍ണമായ ഇടപെടല്‍ മൂലം ജീവിതാവസാനത്തില്‍ പട്രീഷ്യസ് ക്രിസ്ത്യാനിയായിട്ടാണ് മരിച്ചത്. മോനിക്കയുടെ മൂത്തമകനായിരുന്നു വിശുദ്ധ അഗസ്റ്റിന്‍. അഗസ്റ്റിന്റെ കുത്തഴിഞ്ഞ ജീവിതവും മനിക്കേയിസം എന്ന പാഷണ്ഡതയുടെ സ്വീകരണവും മോനിക്കയെ വളരെയേറെ ദുഖിപ്പിച്ചു. മോനിക്ക അഗസ്റ്റിന്റെ മാനസാന്തരത്തിനായി ഉപവാസമെടുത്തും കണ്ണീരോടെ പ്രാര്‍ത്ഥിച്ചും കഴിച്ചു കൂട്ടി. അവസാനം ആ അമ്മയുടെ പ്രാര്‍ത്ഥനകള്‍ സഫലമായി. അഗസ്റ്റിന്‍ മാനസാന്തരപ്പെട്ട് വലിയ വിശുദ്ധനായി. നിന്റെ കണ്ണീരിന്റെ പുത്രന്‍ നഷ്ടപ്പെട്ടു പോകുക അസാധ്യമാണ് എന്നാണ് അതിനെ പറ്റി അംബ്രോസ് മെത്രാന്‍ മോനിക്കയോട് പറഞ്ഞത്.
വിശുദ്ധ മോനിക്കാ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.