പൗരസ്ത്യ വിദ്യാപീഠത്തിൽ കാനൻ നിയമ സെമിനാർ സമാപിച്ചു
കോട്ടയം: വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഈസ്റ്റേണ്‍ കാനൻ ലോയുടെ ആഭിമുഖ്യത്തിൽ ഭാരതമാകെ സീറോ മലബാർ സഭയ്ക്കുണ്ടായിരുന്ന സുവിശേഷവത്കരണ- അജപാലനാധികാരം പുനഃസ്ഥാപിച്ചു ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ച അപ്പസ്തോലിക ലേഖനത്തെ ആസ്പദമാക്കി ഏകദിന സെമിനാർ നടത്തി.
ഷംഷാബാദ് ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫസറും പൗരസ്ത്യവിദ്യാപീഠത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഈസ്റ്റേണ്‍ കാനൻ ലോയുടെ ഡെലഗേറ്റുമായ റവ.ഡോ. സണ്ണി കൊക്കാരവാലയിൽ എസ്ജെ ആമുഖ പ്രഭാഷണം നടത്തി. റവ.ഡോ.റോയി ജോസഫ് കടുപ്പിൽ, റവ.ഡോ. ജോയി ജോർജ് മംഗലത്തിൽ, റവ.ഡോ. ജയിംസ് തലച്ചെല്ലൂർ, റവ.ഡോ. ജോർജ് തെക്കേക്കര, റവ.ഡോ. വർഗീസ് പാലത്തിങ്കൽ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
നല്ലതണ്ണി മാർ തോമാശ്ലീഹ ദയറ അധിപൻ റവ.ഡോ. സേവ്യർ കൂടപ്പുഴ പാനൽ ചർച്ചയ്ക്കു നേതൃത്വം നൽകി. വൈദികരും സിസ്റ്റേഴ്സും കാനൻ നിയമ വിദ്യാർഥികളും ദൈവശാസ്ത്ര വിദ്യാർഥികളും അല്മായരുമായ നിരവധി പേർ സെമിനാറിൽ പങ്കെടുത്തു. റവ.ഡോ.ജോസഫ് കോയിക്കക്കുടിയുടെ സ്മരണാർഥമാണ് പഠന ശിബിരം സംഘടിപ്പിച്ചത്.