ഇന്നത്തെ വിശുദ്ധന്‍: ക്ലെയര്‍വോയിലെ വി. ബെര്‍ണാഡ്

ബെര്‍ണാഡ് ബര്‍ഗണ്ടിയില്‍ 1091 ല്‍ ജനിച്ചു. വളരെ മധുരമായി സംസാരിക്കാനുള്ള പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. 23 ാമത്തെ വയസ്സില്‍ അദ്ദേഹം തന്റെ സഹോദരന്മാരുടെ കൂടെ സൈറ്റോ ആശ്രമത്തില്‍ പ്രവേശിച്ചു. ബര്‍ണാഡിന്റെ ആത്മീയ പുരോഗതി കണ്ട് സംതൃപ്തരായ അധികാരികള്‍ അദ്ദേഹത്തെ ക്ലെയര്‍വോയിലെ പുതിയ ആശ്രമത്തിന്റെ ആബട്ടായി നിയമിച്ചു. 37 വര്‍ഷം അദ്ദേഹം ഈ സ്ഥാനത്തു തുടര്‍ന്നു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലായി 136 ആശ്രമങ്ങള്‍ സ്ഥാപിച്ചു. അദ്ദേഹം സ്ഥാപിച്ച സിസ്റ്റേര്‍ഷ്യന്‍ സഭയുടെ പ്രസിദ്ധമായ ശാഖയാണ് ട്രാപ്പിസ്റ്റ്. 1139 ല്‍ അദ്ദേഹം രണ്ടാം ലാറ്റന്‍ കൗണ്‍സിലില്‍ രൂപീകരണത്തെ സഹായിച്ചു. പീറ്റര്‍ അബെലാര്‍ഡിന്റെ പാഷണ്ഡതയ്‌ക്കെതിരെ ബെര്‍ണാര്‍ഡ് പോരാടി. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ സഭയെ ശക്തിപ്പെടുത്തി. പരിശുദ്ധ കന്യമാതാവിനോട് അദ്ദേഹത്തിന് വലിയ ഭക്തിയുണ്ടായിരുന്നു. എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥന അദ്ദേഹം രചിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. 1174 ല്‍ അലക്‌സാണ്ടര്‍ രണ്ടാമന്‍ പാപ്പാ ബെര്‍ണാഡിനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തി. 1830 ല്‍ പിയീസ് എട്ടാമന്‍ പാപ്പാ അദ്ദേഹത്തെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു.

വി. ബെര്‍ണാഡേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles