വിദ്യാര്‍ത്ഥികള്‍ക്കായി ഒരു വിശുദ്ധന് എഴുതിയ പ്രാര്‍ത്ഥന
ഇതാ വിദ്യാര്‍ത്ഥികള്‍ക്ക് ചൊല്ലാന്‍ നല്ല ഒരു പ്രാര്‍ത്ഥന. അലക്സാണ്ട്രിയയിലെ വി. ക്ലെമെന്റാണ് ഈ പ്രാര്‍ത്ഥന രചിച്ചത്. അദ്ദേഹത്തിന്റെ ദ പെഡഗോഗസ് എന്ന കൃതിയില്‍ നിന്നാണ് ഇത് എടുത്തിട്ടുള്ളത്.
ഗുരോ, അവിടുത്തെ കുഞ്ഞുങ്ങളായ ഞങ്ങളെ നീതിയാല്‍ പോറ്റണമേ. ഉന്നതമേഘങ്ങള്ക്ക് മേല്‍ ഉയര്‍ന്നു നില്ക്കുന്ന, സ്വര്‍ഗത്തെ തൊടുന്ന അവിടുത്തെ സഭയാല്‍ ഞങ്ങളെ പോറ്റണമേ. നല്ല പിതാവിന്റെ മക്കളായ ഞങ്ങള്‍ പിതാവിന്റെ ഹിതം നിറവേറ്റുകയും വചനം ശ്രവിക്കുകയും രക്ഷകന്റെ രക്ഷാകര ജീവിതം പകര്‍ത്തുകയും ചെയ്യട്ടെ. ഞങ്ങള്‍ സ്വര്‍ഗീയ ജീവിതം ധ്യാനിച്ച്, അനശ്വരമായ ആനന്ദപ്പൂക്കളാല് അഭിഷേകം ചെയ്യപ്പെടട്ടെ. കര്ത്താവനോടൊപ്പം നടന്നും സംസാരിച്ചും ഞങ്ങള്‍ അനശ്വരതയെ അറിയട്ടെ. മനുഷ്യജീവിതങ്ങളെ ആരോഗ്യപൂര്‍ണമാക്കുന്ന അവിടുത്തെ പാതയില്‍ നടന്ന് ഞങ്ങള്‍ മുന്നേറട്ടെ.