ഭ്രൂണഹത്യയെ എതിര്‍ത്ത് സമൂഹത്തിന്റെ മനസ്സാക്ഷികളാവുക: ആര്‍ച്ച്ബിഷപ്പ് കൊര്‍ഡീലിയോണ്‍
സാന്‍ ഫ്രാന്‍സിസ്കോ: സമൂഹത്തിന്റെ ധാര്‍മിക മനസ്സാക്ഷികളാകാനാണ് ക്രിസ്ത്യാനികളുടെ വിളിയെന്ന് സാന്‍ ഫ്രാന്‍സിസ്കോ ആര്‍ച്ച്ബിഷപ്പ് സാല്‍വത്തോരെ ജെ കൊര്‍ഡീലിയോണ്‍. ഭ്രൂണഹത്യാ ബില്ലിനെതിരെ നൊവേന നടത്തിവന്നതിന്റെ സമാപനത്തിലാണ് ആര്‍ച്ച്ബിഷപ്പ് തന്റെ അഭിപ്രായം നടത്തിയത്.
ആഗസ്റ്റ് 3 മുതല്‍ 11 വരെ കാലിഫോര്‍ണിയയിലെ രൂപതകളും അതിരൂപതകളും ചേര്‍ന്ന് നടത്തിയ ഗൗദലൂപ്പെ മാതാവിന്റെ നൊവേന ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുന്ന സ്റ്റേറ്റ് നടപിടകള്ക്കെതിരെ ആയിരുന്നു. യൂണവേഴ്സിറ്റി ഹെല്‍ത്ത് സെന്ററുകളിലും സ്റ്റേറ്റ് കോളേജുകളിലും മെഡിക്കേഷന്‍ അബോര്ഷന് ഗുളികള്‍ വില്ക്കാന് അനുവാദം നല്‍കുന്നതായിരുന്നു സ്റ്റേറ്റ് ബില്‍.
സെന്റ് മേരീസ് കത്തീഡ്രലില്‍ വച്ചു നടന്ന ദിവ്യബലിയില്‍ ആര്‍ച്ച്ബിഷപ്പ് കൊര്‍ഡീലിയോണ്‍ സുവിശേഷ പ്രഘോഷണം നടത്തി. സമൂഹത്തില്‍ നടമാടുന്ന മരണസംസ്കാരത്തിനെതിരെ ഒരു ക്രിസ്ത്യാനി എപ്രകാരമാണ് പ്രതികരിക്കേണ്ടതെന്ന് ആര്‍ച്ച്ബിഷപ്പ് കൊര്‍ഡീലിയോണ്‍ പറഞ്ഞു.
ഭ്രൂണഹത്യയോട് സഹിഷ്ണുത കാണിക്കുക മാത്രമല്ല, ഭ്രൂണഹത്യയെ ആഘോഷിക്കുക കൂടിയാണ് ഇന്നത്തെ സമൂഹം എന്ന് ആര്‍ച്ച്ബിഷപ്പ് കൊര്‍ഡീലിയോണ്‍ കുറ്റപ്പെടുത്തി.