ഇന്നത്തെ വിശുദ്ധന്‍: വി. ജോണ്‍ ബെര്‍ക്കുമാന്‍സ്

അള്‍ത്താര ശുശ്രൂഷികളുടെ മധ്യസ്ഥനാണ് വി. ജോണ്‍ ബെര്‍ക്കുമാന്‍സ്. 1590 മാര്‍ച്ച് 13 ാം തീയതി ലുവെയിന് അടുത്തുള്ള ഡീസ്റ്റ് എന്ന ഒരു ചെറിയ പട്ടണത്തില്‍ അദ്ദേഹം ജനിച്ചു. 1615 ല്‍ മെര്‍ക്ക്‌ലിനില്‍ ഈശോ സഭക്കാര്‍ ഒരു കോളജ് ആരംഭിച്ചപ്പോള്‍ അതില്‍ പ്രഥമ വിദ്യാര്‍ത്ഥിയായി ചേര്‍ന്നത് ബെര്‍ക്കുമാന്‍സാണ്. അവിടെ വച്ച് അദ്ദേഹം ഈശോ സഭയില്‍ ചേരാന്‍ നിശ്ചയിച്ചു. 1616 സെപ്തംബര്‍ 24 ന് അദ്ദേഹം ഈശോ സഭയുടെ നോവീഷ്യേറ്റില്‍ ചേര്‍ന്നു. ജോണ്‍ റോമായില്‍ തത്വശാസ്ത്രം പഠിച്ചിരുന്ന കാലത്ത് ഒരു ദിവസം രണ്ടും മൂന്നും കുര്‍ബാനയ്ക്ക് കൂടുമായിരുന്നു. 1621 ആഗസ്റ്റ് 5 ന് ഒരു താത്വിക വാദപ്രതിവാദത്തിനടയില്‍ ജോണിന് പനി പിടിച്ചു. 22 ാമത്തെ വയസ്സില്‍ ജോണ്‍ ബെര്‍ക്കുമാന്‍സ് മരിച്ചു.

വി. ജോണ്‍ ബെര്‍ക്കുമാന്‍സേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles