വത്തിക്കാന്‍ ബാങ്കിന്റെ നിയമങ്ങള്‍ മാര്‍പാപ്പാ നവീകരിച്ചു
വത്തിക്കാന്‍: വത്തിക്കാന്‍ ബാങ്ക് എന്നറിയപ്പെടുന്ന ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ വര്‍ക്ക്സ് ഓഫ് റിലിജിയനു വേണ്ടി നവീകരിച്ച നിയമങ്ങള്‍ ഫ്രാന്‍സിസ് പാപ്പാ അംഗീകരിച്ചു.
1942 ല്‍ പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയാണ് വത്തിക്കാന്‍ ബാങ്ക് സ്ഥാപിച്ചത്. അതിന്റെ യഥാര്‍ത്ഥ ഉത്ഭവം 1887 ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പായുടെ കാലത്താണ്. കാലത്തിന് അനുസൃതമായി ഈ നിയമങ്ങള്‍ നവീകരിക്കാന്‍ ജോണ്‍ പോള്‍ രണ്ടാമന് പാപ്പായാണ് ഉത്തരവിട്ടത്.
രണ്ടു വര്‍ഷത്തേക്കാണ് നവീകരിച്ച നിയമങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ അംഗീകരിച്ചത്.