ഇന്നത്തെ വിശുദ്ധ: വി. ജെയ്ന്‍ ഫ്രാന്‍സെസ് ഡി ഷന്താള്‍

ഭാര്യയും അമ്മയുമായ ശേഷം കന്യാസ്ത്രീ ആയ ഫ്രാന്‍സെസ് ഒരു സന്ന്യാസ സഭ സ്ഥാപിച്ചു. ഫ്രാന്‍സെസിന് 18 മാസം പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചു. സൗന്ദര്യവതിയായി വളര്‍ന്നു വന്ന ഫ്രാന്‍സെസ് 21 ാം വയസ്സില്‍ ഷന്താള്‍ പ്രഭുവിനെ വിവാഹം ചെയ്തു. കൊട്ടാരത്തില്‍ നിത്യേന വി. കുര്‍ബാന അര്‍പിക്കാന്‍ ക്രമപ്പെടുത്തിയ ഫ്രാന്‍സെസ് ഉപവി പ്രവര്‍ത്തനങ്ങളില്‍ മുഴുകി. അപ്രതീക്ഷിതമായി ഭര്‍ത്താവ് കൊല്ലപ്പെട്ടപ്പോള്‍ കുറി നാളത്തേക്ക് ഫ്രാന്‍സെസ് വിഷാദവതിയായി. അവള്‍ക്ക് 32 വയസ്സായപ്പോള്‍ ഫ്രാന്‍സെസ് വി. ഫ്രാന്‍സിസ് ഡി സാലെസിനെ പരിചയപ്പെട്ടു. തനിക്ക് ഒരു കന്യാസ്ത്രീ ആകാന്‍ ആശയുണ്ടെന്ന് വിശുദ്ധനെ അറിയിച്ചു. ആദ്യം വിശുദ്ധന്‍ വിസമ്മതിച്ചെങ്കിലും തനിക്ക് സ്ത്രീകളുടെ ഒരു സഭ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഫ്രാന്‍സെസിന് 45 വയസ്സായപ്പോള്‍ മൂന്ന് അംഗങ്ങളുമായി വനിതകളുടെ സഭ ആരംഭം കുറിച്ചു. തുടര്‍ന്ന് അവള്‍ക്ക് ആത്മീയവും ഭൗതികവുമായ കഠിന പരീക്ഷണങ്ങളിലൂടെ കടന്നു പോകേണ്ടി വന്നു.

വി. ജെയ്ന്‍ ഫ്രാന്‍സെസ് ഡി ഷന്താള്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles