രോഗിണിയായ കന്യാസ്ത്രീയെ സന്ദര്‍ശിച്ച ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: സിസ്റ്റര്‍ മരിയ മുസിക്ക് അത് വിശ്വസിക്കാനായില്ല. തന്റെ രോഗക്കിടക്കയിലേക്ക് സന്ദര്ശകനായെത്തിയിരിക്കുന്നത് മറ്റാരുമല്ല, ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ!
കന്യാസ്ത്രീ ആയിട്ടുള്ള തന്റെ ജീവിത കാലം മുഴുവന്‍ വത്തിക്കാനിലെ കാസ സാന്ത മര്‍ത്തായില്‍ അതിഥികള്‍ക്കും മാര്‍പാപ്പാമാര്‍ക്കും സേവനം ചെയ്ത വ്യക്തിയാണ് സിസ്റ്റര്‍ മരിയ.
കഴിഞ്ഞ ഒക്ടോബര്‍ മാസം നടന്ന ഒരു ശസ്്ത്രക്രിയയെ തുടര്‍ന്ന് അവര്‍ അംഗമായ സന്ന്യാസ സഭയുടെ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു സിസ്റ്റര്‍. ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സഭാംഗമാണ് സിസ്റ്റര്‍ മരിയ.
ജൂലൈ 28 ാം തീയതിയാണ് പരിശുദ്ധ പിതാവ് സിസ്റ്ററിനെ സന്ദര്‍ശിച്ചത്. സഭയിലെ മറ്റംഗങ്ങളെയും അഭിവാദനം ചെയ്ത പാപ്പാ ചാപ്പലിലെ വി. ജോണ്‍ പോള്‍ രണ്ടാമന് പാപ്പായുടെ തിരുശേഷിപ്പിനെ വണങ്ങി.