മുന്‍ പ്രധാന മന്ത്രിക്കു 93ാം വയസില്‍ മാമ്മോദീസ
വിയറ്റ്‌നാം: സൗത്ത് വിയറ്റ്‌നാമിന്റെ മുന്‍ പ്രധാനമന്ത്രി ആയിരുന്ന ട്രാന്‍ തീന്‍ കേയിം ആണ് തന്റെ തൊണ്ണൂറ്റിമൂന്നാം വയസില്‍ മാമ്മോദീസ സ്വീകരിച്ചു കൊണ്ട് കത്തോലിക്കാ വിശ്വാസി ആയത്. കാലി ഫോര്‍ണിയയിലെ ദേവാലയത്തില്‍ വച്ചായിരുന്നു ചടങ്ങ്. ഒത്തിരി വര്‍ഷങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി ആയിരുന്നു അദ്ദേഹത്തിന്റെ മാമ്മോദീസ ചടങ്ങ്. വിയറ്റ്‌നാം യുദ്ധം നടക്കുമ്പോള്‍ അദ്ദേഹം ക്രിസ്ത്യാനി ആയിരുന്നു എന്നുള്ള സംശയങ്ങള്‍ വര്‍ഷങ്ങളോളം അദ്ദേഹത്തെ ചുറ്റിപ്പറ്റി നിന്നിരുന്നു. വിശുദ്ധ പൗലോസ് ശ്ലീഹായെ ആണ് ട്രാന്‍ തന്റെ വിശുദ്ധന്‍ ആയി സ്വീകരിച്ചിരിക്കുന്നത്. ഭരണത്തില്‍ ഇരിക്കുന്ന സമയത്ത് ഒട്ടേറെ ഭരണ അട്ടിമറികള്‍ക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട് ഇദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. തന്റെ ജീവിതത്തിലെ അനുഭവങ്ങള്‍ ആണ് തന്നെ ഒരു ക്രിസ്തു വിശ്വസിയാക്കിയതെന്നും അദ്ദേഹം പറയുന്നു. ഒത്തിരി വൈദികര്‍ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ വിശ്വാസം ഏറ്റുപറയല്‍ ആഘോഷമാക്കിയിരിക്കുകയാണ് ഇടവകയിലെ വിശ്വാസികളും വൈദികരും .