ഗലീലീക്കടലിന്റെ തീരത്ത് അപ്പോസ്തലന്മാരുടെ പള്ളി കണ്ടെത്തി

ഏഡി 725 ല്‍ ബവേറിയന്‍ മെത്രാനായിരുന്ന വില്ലിബാള്‍ഡ് വിശുദ്ധ നാട്ടിലേക്ക് യാത്ര നടത്തിയപ്പോള്‍ അവിടെ വി. പത്രോസിന്റെയും വി. അന്ത്രയോസിന്റെയും നാമത്തിലുള്ള പള്ളി കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.
അതിനെ കുറിച്ച് എഴുതിയ ഹുനന്ബര്ഗ് എന്ന ആംഗ്ലോ സാക്സന്‍ കന്യാസ്ത്രീ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ‘ അവര്‍ പത്രോസിന്റെയും അന്ത്രയോസിന്റെയും നാടായ ബെത്സയ്ദായിലേക്ക് പോയി. അവരുടെ വീട് നിന്നിരുന്ന ഇടത്ത് ഇപ്പോള്‍ ഒരു പള്ളിയുണ്ട്.’
ഇപ്പറയുന്ന പള്ളി തങ്ങള്‍ കണ്ടെത്തിയതായി ഒരു കൂട്ടം ഗവേഷകര്‍ പറയുന്നു. ഹാരെറ്റ്സ് എന്ന ഗവേഷണ മാസികയില്‍ വന്ന ലേഖനം പ്രകാരം ഗലീലി തടാകത്തിന്റെ തീരത്തുള്ള പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.
ഇവിടെ ഖനനം ചെയ്തു കിട്ടിയ ഭിത്തി മൊസായിക്കുകള് ക്രിസ്ത്്യന് ദേവാലയങ്ങളില്‍ മാത്രമേ കാണാറുള്ളുവെന്് പ്രഫ. ആര്. സ്റ്റീവന്‍ നോട്ട്ലി പറയുന്നു.
പള്ളി സ്ഥിതി ചെയ്തിരുന്ന സ്ഥലം ആദ്യം കണ്ടെത്തിയത് 2017 ലാണ്. ഇവിടെയാണ് പത്രോസും അന്ത്രയോസും താമിസിച്ചിരുന്നതെന്ന് പുരാവസ്തു ഗവേഷകര്‍ വിശ്വസിക്കുന്നു.