റവ.ഡോ.ഫ്രാൻസിസ് തോണിപ്പാറ വത്തിക്കാൻ കാര്യാലയ അംഗം
ബംഗളൂരു: സിഎംഐ സഭാംഗവും ധർമാരാം പൊന്തിഫിക്കൽ അത്തനേയം സഭാചരിത്ര അധ്യാപകനുമായ റവ. ഡോ. ഫ്രാൻസിസ് തോണിപ്പാറ സിഎംഐയെ വത്തിക്കാനിലെ ശാസ്ത്രീയ ചരിത്രപഠന കമ്മിറ്റി അംഗമായി ഫ്രാൻസിസ് മാർപാപ്പ നാമനിർദേശം ചെയ്തു. അഞ്ചു വർഷത്തേക്കാണു നിയമനം. ധർമാരാം പൊന്തിഫിക്കൽ അത്തനേയം മുൻ പ്രസിഡന്റും സിഎംഐ കോഴിക്കോട് പ്രൊവിൻസിന്റെ മുൻ പ്രൊവിൻഷ്യലുമായ റവ. ഡോ. ഫ്രാൻസിസ് സഭാചരിത്ര അധ്യാപകനാണ്. ആലക്കോട് നെല്ലിപ്പാറ സ്വദേശിയാണ്.