ക്രിസ്തുവിലുള്ള വിശ്വാസം പ്രഖ്യാപിച്ച് പോപ്പ് ഗായിക ടോറി കെല്ലി
വാഷിംഗ്ടണ്‍: ക്രിസ്തു തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഭാഗമാണെന്നു പ്രഖ്യാപിച്ച് പോപ്പ് ഗായിക ടോറി കെല്ലി. ഇത്തവണത്തെ ഈസ്റ്റര്‍ ഞായാറാഴ്ച ക്രിസ്ത്യന്‍ ഫെല്ലോഷിപ്പില്‍ ഗാനങ്ങള്‍ ആലപിച്ചതിന് ശേഷമായിരുന്നു കെല്ലിയുടെ വിശ്വാസ പ്രഖ്യാ പനം. ഒമ്പതാമത്തെ വയസ് മുതല്‍ പള്ളിയില്‍ പാടാറുïായിരുന്നു കെല്ലി പതിനാലാമത്തെ വയസു മുതല്‍ ആണ് യൂ ട്യൂബില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ ആരംഭിച്ചത്. തന്റെ കുട്ടിക്കാലം മുതല്ക്കേ യേശുവില്‍ അതിയായ വിശ്വാസം ഉïായിരുന്ന ആളാണ് താനെന്നും ജീവിതത്തിലെ കയറ്റങ്ങളിലും ഇറക്കങ്ങളിലും ആ വിശ്വാസത്തെ മുറുകെ പിടിച്ചാണ് ജീവിച്ചതെന്നും കെല്ലി സാക്ഷ്യപ്പെടുത്തുന്നു. 2010 അമേരിക്കന്‍ ഐഡള്‍’ എന്ന മത്സരത്തിലൂടെയാണ് കെല്ലി പ്രസിദ്ധയാവുന്നത്. ഗ്രാമി അവാര്‍ഡിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ടോറി കെല്ലിയുടെ ഈ വിശ്വാസ പ്രഖ്യാപനം യുവജനങ്ങളെ ചിന്തിപ്പിക്കുന്നതാണ്.