ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധര്‍ക്കായി ഒരു ബസിലിക്ക
റോം: റോമിലെ ടൈബര്‍ നദിയുടെ തീരത്ത് ഒരു ബസിലിക്കയുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ക്രിസ്ത്യന്‍ രക്തസാക്ഷികള്‍ക്കായി സമര്‍പ്പണം ചെയ്തിരിക്കുന്ന ബസിലിക്ക. വി. ബര്‍ത്തലോമിയയുടെ ബസിലിക്ക എന്നാണിത് അറിയപ്പെടുന്നത്.
കമ്മ്യൂണിസത്തിന്റെ കീഴിലും നാസികളുടെ കീഴിലും ലക്ഷോപലക്ഷം കത്തോലിക്കരാണ് രക്തസാക്ഷികളായിട്ടുള്ളത്. ഇവരുടെ തിരുശേഷിപ്പുകള്‍ പ്രധാന അള്‍ത്താരയുടെ ഇരുവശങ്ങളിലും മനോഹരമായി അണിനിരത്തിയിരിക്കുന്നു.
ഈ ബസിലിക്ക നിലവില്‍ വന്നത് എഡി 998 ല്‍ ജര്‍മന്‍ ചക്രവര്‍ത്തിയായ ഓട്ടോ മൂന്നാമന്റെ വാഴ്ചക്കാലത്താണ്. തോലുരിയപ്പെട്ട് രക്തസാക്ഷിത്വം വഹിച്ച വി. ബര്‍ത്തലോമിയയുടെ തിരുശേഷിപ്പാണ് ഈ ബസിലിക്ക ആദ്യം വരവേറ്റത്. ഒപ്പം എഡി 997 ല്‍ രക്തസാക്ഷിത്വം വഹിച്ച പ്രേഗിലെ ബിഷപ്പ് വി. അഡല്‍ബെര്‍ട്ടിന്റെ തിരുശേഷിപ്പും ഇവിടെ സ്ഥാപിച്ചു.
ഇന്ന് മധ്യകാലഘട്ടത്തിലെ വിശുദ്ധ രക്തസാക്ഷികളെ കൂടാതെ വി. മാക്‌സമില്യന്‍ കോള്‍ബെ, വി. ലെയോണെല്ല സ്‌കോര്‍ബത്തി തുടങ്ങിയവരുടെ തിരുശേഷിപ്പുകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഇതുവരെ 120 രക്താസാക്ഷികളുടെ തിരുശേഷിപ്പുകള്‍ ഇവിടെ ലഭിച്ചിട്ടുണ്ടെന്ന് ഈ ബസിലിക്കയുടെ റെക്ടര്‍ ഫാ. ആഞ്ചെലോ റൊമാനോ പറയുന്നു.
ആധുനിക രക്തസാക്ഷികള്‍ക്കായി ഈ ബസിലിക്ക് സമര്‍പ്പിക്കണം എന്ന ആശയം വി. ജോണ്‍ പോള്‍ രണ്ടാമന്റേതാണ്. അദ്ദേഹം അനേകം രക്തസാക്ഷികളുടെ സുഹൃത്തായിരുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.