ട്രാനിയയില് നടന്ന ദിവ്യ കാരുണ്യ അത്ഭുതം

ബ്ര. ചെറിയാന് സാമുവല്‍
(എക്സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)
അന്ന് ട്രാനിയിലെ അസംപ്ഷന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ആ സ്ത്രീയും പങ്കെടുത്തിരുന്നു. ഭക്തി കൊണ്ട് കുര്‍ബാന കൂടാന്‍ വന്നതായിരുന്നില്ല അവര്‍. വിശുദ്ധ കുര്‍ബനയിലെ ക്രിസ്തു രഹസ്യത്തെ പരീക്ഷിക്കാന്‍ വേണ്ടി മനപൂര്‍വ്വം കുര്‍ബാനയില്‍ പങ്കെടുതതായിരുന്നു അവര്‍. ദിവ്യ കാരുണ്യം കഴിക്കാതെ ഒരു ചെറിയ തുണിയില്‍ പൊതിഞ്ഞു കൊണ്ട് ആ സ്ത്രീ അവരുടെ വീട്ടിലേക്കു നടന്നു. വെട്ടില്‍ കൊണ്ട് പോയി അപ്പത്തിനു എന്തെങ്കിലും പ്രത്യേകത ഉണ്ടോ എന്നറിയാനായിരുന്നു അവര്‍ ശ്രമിച്ചത്. വീട്ടിലെത്തിയ ആ സ്ത്രീ അടുക്കളയില്‍ കയറി അടുപ്പ് കത്തിച്ചു ഒരു ചട്ടി വച്ച് അതില്‍ എണ്ണ ഒഴിച്ചു. തിളയ്ക്കുന്ന എണ്ണയിലേക്ക് തുണിയില്‍ പൊതിഞ്ഞു കൊണ്ട് വന്ന ദിവ്യ കാരുണ്യം ഇടുകയും ചെയ്തു. പെട്ടന്നാണ് അത് സംഭവിച്ചത്. അപ്പം ഉടനെ ഒരു മാംസ കഷണമായി മാറുകയും വറുത്തു കോരാന്‍ വച്ച ചട്ടിയി നിന്നും രക്തം നിറഞ്ഞു ഒഴുകാനും തുടങ്ങുകയും ചെയ്തു. ഇത് കണ്ടു ഭയന്ന സ്ത്രീയുടെ കരച്ചില് കേട്ട് ആളുകള്‍ ഓടിക്കൂടുകയും അവര്‍ ഈ അത്ഭുത ദൃശ്യത്തിനു സാക്ഷികള്‍ ആവുകയും ചെയ്തു. സ്ഥലത്തെ ബിഷപ്പിനെ വിവരമറിയിക്കുകയും അദ്ദേഹത്തിന്റെ കല്‍പ്പന പ്രകാരം തിരുവോസ്തി ദേവാലയത്തിലേക്ക് തിരിച്ചു കൊണ്ട് വരികയും ചെയ്തു. ഈ അത്ഭുതം നടന്ന വീട് പില്ക്കാലത്ത് 1706 ല്‍ ചാപ്പലായി മാറി. വെള്ളി കൊണ്ട് നിര്‍മ്മിച്ച പേടകത്തില്‍ ഇപ്പോഴും ദിവ്യ കാരുണ്യം സൂക്ഷിച്ചു വച്ചിരിക്കുന്നു.