ഭ്രൂണഹത്യ ചെയ്യാന്‍ ഡോക്ടര്‍മാര്‍ 10 തവണ പറഞ്ഞിട്ടും കുട്ടിക്ക് ജന്മമേകിയവള്‍
നതാലി ഹഡ്സന്‍ അന്നേരം 22 ആഴ്ച ഗര്‍ഭിണി ആയിരുന്നു. അപ്പോഴാണ് ഗര്‍ഭസ്ഥ ശിശുവിന്റെ നട്ടെല്ലിന് ഗുരുതരമായ തകരാറുണ്ടെന്ന് കാണിച്ച് ഡോക്ടര്‍മാര്‍ കുട്ടിയെ ഗര്‍ഭഛിദ്രം ചെയ്യാന്‍ നതാലിയെ നിര്‍ബന്ധിച്ചത്. കുട്ടിയുടെ ഭാവിയെ അത് പ്രതികൂലമായി ബാധിക്കും എന്ന് പറഞ്ഞ് അവര്‍ ഭ്രൂണഹത്യയാണ് ഏറ്റവും കരണീയമായ കാര്യം എന്ന് വ്യക്തമാക്കി.
എന്നാല്‍ ഒരു റേഡിയോഗ്രാഫറായ നതാലി ഇതിനെ കുറിച്ച് ഗവേഷണം നടത്തി. ‘ഞാന്‍ ഇതിനെ കുറിച്ച് ഗവേഷണം നടത്തി കുട്ടിയെ രക്ഷിക്കാന്‍ ഭ്രൂണഹത്യ അല്ലാതെ മറ്റു മാര്‍ഗങ്ങളുണ്ടെന്ന് കണ്ടെത്തി. അപ്പോള്‍ എനിക്കു മുമ്പില്‍ ഭ്രൂണഹത്യ അല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ല എന്നു വിധിയെഴുതിയ ഡോക്ടര്‍മാരോട് എനിക്ക് വലിയ അമര്‍ഷം തോന്നി’ നതാലി പറയുന്നു.
ഭ്രൂണഹത്യക്ക് പകരം നതാലി മകള്‍ക്കായി റിപ്പറേറ്റീവ് സര്‍ജറി നടത്താന്‍ തീരുമാനിച്ചു. പൂര്‍ണമായ വിജയസാധ്യത ഇല്ലായിരുന്നെങ്കിലും ശസ്ത്രക്രിയ തന്നെയായിരുന്നു ഏറ്റവും ഭേദപ്പെട്ട സാധ്യത.
നാതാലി തന്റെ സാധ്യത ഊന്നി പറഞ്ഞിട്ടും ഡോക്ടര്‍മാര്‍ വീണ്ടും വീണ്ടും ഭ്രൂണഹത്യക്ക് നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. ഏതാണ്ട് പത്തു തവണയോളം അവര്‍ അത് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ നതാലി തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു.
38 ആഴ്ചകള്‍ക്കു ശേഷം നതാലിയുടെ മകള്‍ മിറെബെല് ലിവര്‍പൂള്‍ വിമെന്‍സ് ഹോസ്പിറ്റലില്‍ പിറന്നു വീണും. ജനിച്ചതിന്റെ അടുത്ത ദിവസം തന്നെ അവള് സര്‍ജറിക്ക് വിധേയയായി. സര്‍ജറി വിജയകരമായിരുന്നു. അവള് പൂര്‍ണസൗഖ്യം പ്രാപിച്ച് ആരോഗ്യമുള്ളവളായി. നതാലിയുടെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. അവള് ഭ്രൂണഹത്യയെ ചെറുക്കാന്‍ ധൈര്യം തോന്നിയ നിമഷത്തെയോര്ത്ത് ദൈവത്തിന് നന്ദി പറയുന്നു.