കര്‍ദിനാള്‍ ആലഞ്ചേരിയും മുന്‍ സഹായമെത്രാന്മാരും കൂടിക്കാഴ്ച നടത്തി.
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത കാര്യാലയത്തിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവർ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച വൈകുന്നേരം അതിരൂപത കാര്യാലയത്തിലെത്തിയ ബിഷപ്പുമാർ കർദിനാളിനൊപ്പം അത്താഴം കഴിച്ചു.അതിരൂപതയെ സംബന്ധിക്കുന്ന വിഷയങ്ങളിൽ ചർച്ച നടത്തുകയും ചെയ്തു. വത്തിക്കാനിൽനിന്നു നടപടിയുണ്ടായ സാഹചര്യത്തിൽ താമസം പൂർണമായും കാര്യാലയത്തിലേക്കു മാറ്റുന്നില്ലെന്ന് ഇരുവരും കർദിനാളിനെ അറിയിച്ചു. ഇന്നലെ രാവിലെ ഇവർ താമസസ്ഥലത്തേക്കു മടങ്ങി. മാർപാപ്പയുടെ ഉത്തരവുകൾ പൂർണമായും അംഗീകരിക്കുന്നുവെന്ന നിലപാട് ബിഷപ്പുമാർ നേരത്തെതന്നെ സ്വീകരിച്ചിരുന്നു.