മതപരമായ ചടങ്ങുകളുടെ മേല്‍ ചൈനയുടെ ഭീഷണി
ബെയ്ജിംഗ്: മതപരമായ പ്രവര്‍ത്തനങ്ങളുടെയും ചടങ്ങുകളുടെയും മേല്‍ കര്‍ക്കശ നിയന്ത്രണം ഏര്‍പ്പെടുത്തി ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. വിവാഹം, മരണാനന്തര തിരുക്കര്‍മങ്ങള്‍ തുടങ്ങിയ ചടങ്ങുകളുടെ മേല്‍ സര്‍ക്കാര്‍ ഇടപെടുന്നു എന്ന് ഒരു മനുഷ്യാവകാശ സംഘടനയാണ് അറിയിച്ചത്.
മനുഷ്യാവകാശ ധ്വംസനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ബിറ്റര്‍ വിന്റര്‍ എന്ന മാസികയിലാണ് ചൈനയിലെ സ്ഥിതി വിശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ക്രൈസ്തവാചാരപ്രകാരമുള്ള വിവാഹത്തിലും ശവസംസ്കാര ചടങ്ങുകളിലും പങ്കെടുക്കുന്നവരെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു എന്ന് മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതര മതങ്ങളെ ചൈനീസ്വല്ക്കരിക്കുകയാണ് ചൈനീസ് സര്‍ക്കാറിന്റെ ഈ നയത്തിന് പിന്നിലെ ലക്ഷ്യം എന്ന് മാസിക കുറ്റപ്പെടുത്തുന്നു.
ഈ വര്‍ഷം ഏപ്രില്‍ 12ന് ഒരു ക്രിസ്ത്യന്‍ ശവസംസ്കാരച്ചടങ്ങിലേക്ക് അതിക്രമിച്ചു കയറിയ ചൈനീസ് സര്‍ക്കാര്‍ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കു കൊണ്ടവരെ ജയിലില്‍ അടക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.