പള്ളിയിലേക്കു പോകുകയായിരുന്ന കന്യാസ്ത്രീ കാറിടിച്ച് മരിച്ചു
തളിപ്പറമ്പ്: പള്ളിയിലേക്കു പോകുകയായിരുന്ന കന്യാസ്ത്രീ കാറിടിച്ച് മരിച്ചു. മറ്റൊരു കന്യാസ്ത്രീക്ക് പരിക്കേറ്റു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ തലശേരി സെന്റ് ജോസഫ് പ്രൊവിൻസിലെ കരിന്പം ഫാത്തിമ ഭവനാംഗമായ സിസ്റ്റർ റെജീന മരിയ (77) യാണു മരിച്ചത്. സിസ്റ്റർ സാന്ദ്ര എഫ്സിസി(32) ക്കാണു പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ സിസ്റ്റർ റെജീനയെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിസ്റ്റർ റെജീനയുടെ സംസ്കാരം നടത്തി. കുരിയന്താനത്ത് മത്തായി-ഏലിക്കുട്ടി ദമ്പതികളുടെ മൂന്നാമത്തെ മകളാണ് സിസ്റ്റർ റെജീന മരിയ (കെ.എം.ഏലി). സഹോദരങ്ങൾ: മറിയക്കുട്ടി, ചാക്കോ (ചെന്പന്തൊട്ടി), സിസ്റ്റർ ജീന എഫ്സിസി (പെർള), പരേതനായ ഫാ. ജോസ് എം. കുരിയന്താനത്ത്.