സമാധാനത്തിനായി നിലകൊള്ളുമെന്ന് ഫൊറോന വികാരിമാർ
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ സീനിയർ വൈദികർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ച് അതിരൂപതയിലെ സ്ഥിതിവിശേഷം ചർച്ച ചെയ്തു. തുടർന്ന് ഫൊറോന വികാരിമാരുമായി കർദിനാൾ സംസാരിച്ചു.
വത്തിക്കാൻ തീരുമാനം അംഗീകരിക്കുന്നുവെന്നും സഭയിൽ സമാധാനം ഉണ്ടാകാനും ഐക്യം നിലനിർത്താനും മുന്നിൽ നിൽക്കുമെന്നും ഫൊറോന വികാരിമാർ കർദിനാളിനെ അറിയിച്ചു.
സഹായമെത്രാന്മാർ താത്പ ര്യപ്പെടുന്നുവെങ്കിൽ മേജർ ആർച്ച് ബിഷപ് ഹൗസിൽ താമസ സൗകര്യം ഒരുക്കാമെന്ന് കർദിനാൾ ഉറപ്പുനല്കി. തുടർന്നു കർദിനാൾ സഹായമെത്രാന്മാരുമായി സംസാരിച്ചു.