ഇന്നത്തെ വിശുദ്ധ: പോര്‍ച്ചുഗലിലെ വി. എലിസബത്ത്
ഏഡി 1271 ല്‍ രാജകുടുംബത്തിലാണ് എലിസബത്ത് പിറന്നത്. 12 ാം വയസ്സില്‍ അവള് വിവാഹിതയായി. പോര്‍ച്ചുഗലിലെ രാജാവായ ഡെനിസ് ആയിരുന്നു വരന്. എന്നാല്‍ കൊട്ടാരത്തില്‍ അവള് ഭക്തജീവിതം നയിച്ചു. പാവങ്ങളെ സഹായിക്കുകയും നിത്യേന കുര്‍ബാന കാണുകയും ഉപവി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ രാജാവിനോട് അവള് വിശ്വസ്തയുമായിരുന്നു. രാജാവാകട്ടെ പാപകരമായ ജീവിതമാണ് നയിച്ചിരുന്നത്. പക്ഷേ, എലിസബത്തിന്റെ പുണ്യജീവിതം അവസാനം രാജാവിനെ മാനസാന്തരപ്പെടുത്തി. തന്റെ ജീവിതകാലത്ത് എലിസബത്ത് ഒരു സമാധന സ്ഥാപകയായി വര്‍ത്തിച്ചു.