മറിയം ത്രേസ്യയും കര്‍ദനാള്‍ ന്യൂമാനും ഒക്ടോബര്‍ 13 ന് വിശുദ്ധപദവിലേക്ക് ഉയര്‍ത്തപ്പെടും
വത്തിക്കാന്‍: അവസാനം കേരളം കാത്തിരുന്ന ആ തീയതി നിശ്ചയിക്കപ്പെട്ടു. കേരളത്തിന്റെ പുത്രി മറിയം ത്രേസ്യ ഒക്ടോബര്‍ 13 ന് വത്തിക്കാനില്‍ വച്ച് വിശുദ്ധയായി പ്രഖ്യാപിക്കപ്പെടും. കർദിനാൾ ജോൺ ഹെന്‍ട്രി ന്യൂമാൻ (ഇംഗ്ലണ്ട്), സിസ്റ്റർ ജ്യൂസെപ്പിന വാന്നിനി (ഇറ്റലി), സിസ്റ്റർ ഡ്യൂൾസ് ലോപ്പസ് പോന്തസ് (ബ്രസീൽ), സിസ്റ്റർ മാർഗരറ്റ് ബേയ്സ് (സ്വിറ്റ്സർലൻഡ്) എന്നിവരെയും തദവസരത്തില്‍ വിശുദ്ധപദവിലേക്ക് ഉയര്‍ത്തും.
വാഴ്ത്തപ്പെട്ട സിസ്റ്റർ മറിയം ത്രേസ്യയുടെയും കർദിനാൾ ഹെൻട്രി ന്യൂമാന്റെയും മാധ്യസ്ഥത്താൽ ലഭിച്ച അദ്ഭുത രോഗശാന്തികൾ അംഗീകരിച്ചതായി ഫെബ്രുവരി 12ന് മാർപ്പാപ്പ പ്രത്യേക ഡിക്രിയിലൂടെ പ്രഖ്യാപിച്ചിരുന്നു. സീറോ മലബാർ സഭയിൽ തിരുക്കുടുംബ സന്ന്യാസിനീസഭ സ്ഥാപിച്ച സിസ്റ്റർ മറിയം ത്രേസ്യ ചിറമ്മൽ മങ്കിടിയാൻ തൃശൂർ പുത്തൻചിറയിൽ 1876 ഏപ്രിൽ 26നാണു ജനിച്ചത്. 1926 ജൂൺ എട്ടിന് കുഴിക്കാട്ടുശേരിയിൽവച്ച് അന്തരിച്ചു.
ഇംഗ്ലീഷ് കര്‍ദിനാളായിരുന്ന ജോണ്‍ ഹെന്റി ന്യൂമാന്‍ ഓറട്ടറി ഓഫ് സെന്റ് ഫിലിപ്പ് നേരി എന്ന സംഘടനയുടെ സ്ഥാപകനും പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനുമാണ്.