രൂപത ഡയറക്ടർമാരുടെ സമ്മേളനം ജൂണ്‍ 27 ന്
കൊച്ചി: കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷന്റെ നേതൃത്വത്തിൽ കുടുംബപ്രേഷിതത്വം, മാതൃവേദി, കുടുംബക്കൂട്ടായ്മ, പ്രോ ലൈഫ്, കത്തോലിക്ക കോണ്‍ഗ്രസ് എന്നിവയുടെ രൂപത ഡയറക്ടമാരുടെ സമ്മേളനം ജൂണ്‍ 27 ന് നടക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ രാവിലെ പത്തിനാണു സമ്മേളനം.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.
കമ്മീഷൻ അംഗം ബിഷപ് മാർ ജോസ് പുളിക്കൽ, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ. ജോബി ആന്റണി എന്നിവർ പ്രസംഗിക്കും.
കുടുംബ പ്രേഷിതത്വം സെക്രട്ടറി ഫാ. ഫിലിപ്പ് വട്ടയത്തിൽ, കത്തോലിക്ക കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേൽ, മാതൃവേദി സെക്രട്ടറി റോസിലി പോൾ തട്ടിൽ, കുടുംബക്കൂട്ടായ്മ ഡയറക്ടർ ഫാ. ലോറൻസ് തൈക്കാട്ടിൽ, പ്രോ ലൈഫ് സെക്രട്ടറി സാബു ജോസ്, അല്മായ ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തിൽ എന്നിവർ നേതൃത്വം നൽകും. സീറോ മലബാർ സഭയിലെ വിവിധ രൂപതകളിൽനിന്ന് അമ്പതിലധികം ഡയറക്ടർമാർ പങ്കെടുക്കും.