ആറ് വിശുദ്ധരെ പരിചയമുണ്ടായിരുന്ന ഒരാളെ അറിയുമോ?

ഫാ. ജ്യുസേപ്പേ ഇനി വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണേണ്ടി വരും. നൂറാം വയസ്സില്‍ അന്തരിച്ച ഫാ. ജ്യുസേപ്പേ ഉന്‍ഗാരോ ചരിത്രത്തിലെ ആറ് വിശുദ്ധരുമായി പരിചയമുണ്ടായിരുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകള്‍ എഴുതിയ ഫാ. മരിയോ കോണ്ടേയാണ് തന്റെ പുസ്തകത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫാ. ജ്യുസേപ്പേ നേരില്‍ പരിചയപ്പെട്ട മൂന്ന് വിശുദ്ധര്‍ മാര്പ്പാപ്പാമാരായിരുന്നു. അതിലൊന്ന് വി. ജോണ്‍ ഇരുപത്തി മൂന്നാമന് പാപ്പാ ആയിരുന്നു. അക്കാലത്ത് അദ്ദേഹം വെനീസിലെ പാട്രിയാര്‍ക്ക് ആയിരുന്നു. ഫാ. ജ്യുസേപ്പേ തന്റെ ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ ചെലവഴിച്ച പാദുവയില്‍ വി. പോള്‍ ആറാമന്‍ പാപ്പായും വി. ജോണ്‍ പോള്‍ രണ്ടാമന് പാപ്പായും സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
ഫ്രാന്‍സിസ്കന്‍ സഭാംഗമായിരുന്ന ഫാ. ജ്യുസേപ്പേ മൂന്ന് ഫ്രാന്‍സിസ്കന്‍ വിശുദ്ധരെയും പരിചയപ്പെട്ടിട്ടുണ്ട്. അതിലൊന്ന് വി. ലെയോപോള്‍ഡ് മാന്‍ഡിക്ക് ആയിരുന്നു. മറ്റൊരാള്‍ നാസി തടങ്കലില്‍ വച്ച് മറ്റൊരാള്‍ക്കു വേണ്ടി ജീവത്യാഗം ചെയ്ത വി. മാക്സിമില്യന് കോള്‍ബെ. പുകവലി എന്ന ദുശ്ശീലത്തില്‍ നിന്ന് പുറത്തു കടക്കാന്‍ തന്നെ സഹായിച്ചത് മാക്സിമില്യന് കോള്ബെയാണെന്ന് ഫാ. ജ്യുസേപ്പെ സാക്ഷ്യപ്പെടുത്തുന്നു.
ആറാമത്തെ വിശുദ്ധന് മറ്റാരുമല്ല. വി. പാദ്രേ പിയോ ആണ്. രണ്ടാം ലോക മഹായുദ്ധ കാലത്താണ് അദ്ദേഹം പാദ് രേ പിയോയുമായി കണ്ടുമുട്ടുന്നത്. ഒരിക്കല്‍ പിയോയുടെ അടുത്തു ചെന്ന് കുമ്പസാരിച്ച ശേഷം ജ്യുസേപ്പേ പിയോയോട് ചോദിച്ചു. ഈ പഞ്ചക്ഷതങ്ങള്‍ വേദനാകരമാണോ? കൊള്ളാം, ദൈവം ഇത് എനിക്ക് തന്നിരിക്കുന്നത് അത് ആസ്വദിക്കാനല്ലല്ലോ! എന്നായിരുന്നു പിയോയുടെ മറുപടി.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.