റവ.ഡോ.തോമസ് ആദോപ്പിള്ളിൽ മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രൈബ്യൂണൽ പ്രസിഡന്റ്
കോട്ടയം: സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രൈബ്യൂണലിന്റെ പ്രസിഡന്റായി കോട്ടയം അതിരൂപതാംഗം റവ.ഡോ.തോമസ് ആദോപ്പിള്ളിൽ നിയമിതനായി. കാനൻ നിയമ പണ്ഡിതനായ ഇദ്ദേഹത്തെ സീറോ മലബാർ സഭയുടെ പോസ്റ്റുലേറ്റർ ജനറലായും മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചു.
കോട്ടയം അതിരൂപതയിൽ വിവിധ ഇടവകകളിൽ വികാരിയായും ജൂഡീഷ്യൽ വികാരി, സെമിനാരി റെക്ടർ, സ്കൂൾ കോർപറേറ്റ് സെക്രട്ടറി എന്നി നിലകളിലും ശുശ്രൂഷ ചെയ്തിട്ടുള്ള ഫാ. തോമസ് ഇപ്പോൾ കരിങ്കുന്നം പള്ളി വികാരി, വടവാതൂർ പൗരസ്ത്യ വിദ്യാപീഠം അധ്യാപകൻ, കോട്ടയം അതിരൂപതയിലെ നാമകരണ കോടതി എപ്പിസ്കോപ്പൽ ഡെലിഗേറ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രൈബ്യൂണണ് ആക്ടിംഗ് പ്രസിഡന്റായി സേവനം ചെയ്തുവന്നിരുന്ന ഇദ്ദേഹം മടന്പം ഇടവകാംഗമാണ്.