ഇന്ന് വി.കുർബ്ബാനയുടെ തിരുനാൾ
ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ യഥാർത്ഥ സാന്നിധ്യത്തിന്റെ -The Real Prescence_ (ശരീരത്തോടും രക്തത്തോടും ആത്മാവോടും ദൈവത്വത്തോടെയുമുള്ള ഈശോയുടെ സാന്നിധ്യം ) പുക ഴചക്കായി സ്ഥാപിക്കപ്പെട്ട തിരുനാൾ ആണ് ഇശോയുടെ തിരു ശരീര രക്തങ്ങളുടെ തിരുനാൾ – *The Solemmity of Corpus Christi .* ബെൽജിയത്തിൽ നിന്നുള്ള വി.ജൂലിയാന്നക്ക് (1193-1258) നല്കിയ വെളിപാടുകളിലൂടെ തന്റെ ശരീര രക്തങ്ങളുടെ പുകഴ്ചക്കായി ഒരു തിരുനാൾ സ്ഥാപിക്കപ്പെടണമെന്ന ആഗ്രഹം ഈശോ അവളെ അറിയിച്ചു
.ഉർബൻ ആറാമൻ പാപ്പ മെത്രാനായിരിക്കുമ്പോൾ ഇക്കാര്യങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ വിശുദ്ധക്ക് കഴിഞ്ഞു. ദിവ്യകാരുണ്യത്തി ലെ ക്രിസ്തുവിന്റെ സാന്നിധ്യം ചോദ്യം ചെയ്യപ്പെട്ടിരുന്ന ഇക്കാലത്ത് 1263-ൽ ജർമ്മൻകാരനായ ഫാ.പീറ്റർ [ Fr. Peter of Prague] ഇറ്റലിയിലെ ബോൽസേനയിലെ സെന്റ് ക്രിസ്റ്റീനയുടെ നാമത്തിലുള്ള ദേവാലയത്തിൽ ദിവ്യബലിയർപ്പിക്കുമ്പോൾ മുറിക്കപ്പെട്ട തിരുവോസ്തിയിൽ നിന്ന് രക്തം ഒഴുകാൻ തുടങ്ങി.ഉർബൻ ആറാമൻ പാപ്പ ഈ ദിവ്യകാരുണ്യ അത്ഭുതത്തെ നേരിട്ടു കണ്ട് ബോധ്യപ്പെട്ടു.
വി ജൂലിയാനക്ക് ലഭിച്ച വെളിപാടിനെ സാധൂകരിക്കുന്ന ഈ ദിവ്യ കാരുണ്യ അത്ഭുതമാണ് 1264-ൽ ഉർബൻ ആറാമൻ പാപ്പ ഈശോയുടെ ശരീര രക്തങ്ങളുടെ തിരുനാൾ സ്ഥാപിക്കാൻ കാരണമായത്
ദിവ്യകാരുണ്യത്തെ എത്ര ആദരവോടും വിശ്വാസത്തോടും ശരണത്തോടും നാം സമീപിക്കണമെന്ന് ഈ തിരുനാൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. വലിയ ശരണത്തോടെ ദിവ്യകാരുണ്യ ഈശോയെ നാം സമീപിക്കുമ്പോൾ ദൈവകരുണ നമ്മെ ആലിംഗനം ചെയ്യും, നമ്മെ സുഖപ്പെടുത്തും, ശക്തികരിക്കും
വിശുദ്ധ ഫൗസ്റ്റീനയോട് ഈശോ പറയുന്നത് ശ്രദ്ധിക്കുക:
ആത്മാക്കളോടുള്ള പ്രത്യേകിച്ച് നീ ച പാപികളോടുള്ള അളവറ്റ കരുണയാൽ എന്റെ ഹൃദയം കവിഞ്ഞൊഴുകുന്നു.ഞാൻ അവരുടെ ഏറ്റവും നല്ല പിതാവാണെന്നും നിറഞ്ഞൊഴുകുന്ന കരുണയുടെ സ്രോതസ്സിൽ നിന്ന് അവർക്കവേണ്ടിയാണ് രക്തവും ജലവും പുറപ്പെട്ടതെന്നും അവർ മനസ്സിലാക്കിയിരുന്നെങ്കിൽ! *അവർക്കു വേണ്ടിയാണ് ഞാൻ കരുണയുടെ രാജാവായി സക്രാരിയിൽ വാഴുന്നത്* .ആത്മാക്കളിലേക്ക് എന്റെ കൃപകൾ വർഷിക്കാൻ ഞാനാഗ്രഹിക്കുന്നുവെങ്കിലും അത് സ്വീകരിക്കാൻ അവർക്ക് താത്പര്യമില്ല. നീ എങ്കിലും സാധിക്കുമ്പോഴൊക്കെ എന്റെ അടുക്കൽ വന്ന് അവർ നിരസിക്കുന്ന ഈ കൃപകൾ സ്വീകരിക്കുക (വി.ഫൗസ്റ്റിനയുടെ ഡയറി 367)