നമുക്ക് വേണം, മരിയഭക്തിയും ആചാരങ്ങളും

കത്തോലിക്കാ വിശ്വാസം ചരിത്രത്തിലെ പല ഘട്ടങ്ങളിലും പലവിധങ്ങളായ വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. അപ്പോഴെല്ലാം ദൈവം ഇടപെട്ടിട്ടുമുണ്ട്. സംഘര്‍ഷങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ പരിശുദ്ധ അമ്മയുടെ ഇടപെടലും ഉണ്ടാകാറുണ്ട്. പതിമൂന്നാം നൂറ്റാണ്ടില്‍ കത്തോലിക്കാ സഭയിലെ ഒരു പ്രധാനപ്പെട്ട സന്ന്യാസ സഭയായിരുന്ന കര്‍മെലീത്താ സഭ ഇത്തരത്തില്‍ ഒരു വെല്ലുവിളി നേരിട്ടു. അക്കാലത്ത് കര്‍മെലീത്ത സഭയുടെ തലവനായിരുന്ന വി. സൈമണ്‍ സ്റ്റോക്ക് ഒരു കൃപയ്ക്കായി കര്‍മെല മാതാവിനോട് പ്രാര്‍ത്ഥിക്കുകയും അമ്മ പ്രത്യക്ഷപ്പെട്ട് തന്റെ അനുഗ്രഹത്തിന്റെയും പ്രത്യേക സംരക്ഷണത്തിന്റെയും അടയാളമായി കര്‍മലോത്തരീയം സമ്മാനിക്കുകയും ചെയ്തു എന്നാണ് പാരമ്പര്യം പറയുന്നത്.

കര്‍മലോത്തരീയം എല്ലാ വിശ്വാസികള്‍ക്കുമുള്ളതാണ്. മാതാവിന്റെ മധ്യസ്ഥത്തില്‍ വിശ്വസിക്കുകയും അവിടുത്തെ സംരക്ഷണം ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും ഉള്ളതാണ്. അനവധി അനുഗ്രഹങ്ങള്‍ കര്‍മലോത്തരീയം ധരിക്കുന്നവര്‍ക്ക് മാതാവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. സുകൃതജീവിതം നയിക്കുകയും കര്‍മലോത്തരീയം ധരിച്ചു മരിക്കുകയും ചെയ്യുന്നവര്‍ക്ക് മാതാവിന്റെ പ്രത്യേക സംരക്ഷണം ഉണ്ടായിരിക്കും.
സഭയുടെ നല്ല പാരമ്പര്യങ്ങളെല്ലാം പഴഞ്ചന്‍ എന്നു മുദ്ര കുത്തി തള്ളിക്കളയുന്ന ഒരു പതിവ് നമ്മുടെ പുതിയ തലമുറയെ ബാധിച്ചിട്ടുണ്ട്. നമ്മുടെ മക്കളെയും കുടുംബത്തിലെ പുതിയ തലമുറയെയും കുട്ടികളെയുമെല്ലാം സഭാ പാരമ്പര്യങ്ങളെ കുറിച്ച് അറിവും അവയില്‍ വിശ്വാസവും പകര്‍ന്നു കൊടുക്കേണ്ടത് നമ്മുടെ കടമയാണ്. ജപമാല, ഉത്തരീയം തുടങ്ങിയ മരിയഭക്തികള്‍ കത്തോലിക്കാ ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളാണ് എന്നോര്‍ക്കണം.

ഇന്ന് നാം കാണുന്ന കുടുംബഛിദ്രങ്ങള്‍ക്കും ബന്ധങ്ങളിലെ വിള്ളലുകള്‍ക്കും കാരണം, ദൈവകൃപ നഷ്ടപ്പെടുന്നതാണ്. കുടുംബങ്ങളില്‍ പ്രാര്‍ത്ഥനയ്ക്ക് സ്ഥാനമില്ലാതാകുമ്പോള്‍, നല്ല പാരമ്പര്യാനുഷ്ഠാനങ്ങളില്‍ നിന്ന് നാം അകലുമ്പോള്‍ കുടുംബ ബന്ധങ്ങള്‍ തകരുന്നു. നമ്മുടെ ദൈവികസംരക്ഷണം നഷ്ടപ്പെടുന്നു. നല്ല ഭക്തിയാചാരങ്ങളെ നമുക്ക് തിരിച്ചു പിടിക്കാം. ദൈവത്തിന്റെയും മാതാവിന്റെയും സംരക്ഷണയില്‍ നമ്മുടെ കുടുംബങ്ങളെയും സമൂഹങ്ങളെയും സമര്‍പ്പിക്കാം.

യേശുവില്‍ സ്നേഹപൂര്‍വ്വം,

ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles