യുവജനങ്ങൾ സമാധാനത്തിന്റെ സന്ദേശവാഹകരാകണം: മാർ പെരുന്തോട്ടം
ചങ്ങനാശേരി: യുവജനങ്ങൾ സമാധാനത്തിന്റെ സന്ദേശവാഹകരാകണമെന്ന് ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. കെസിവൈഎം സമാധാന സന്ദേശയാത്രയ്ക്ക് യുവദീപ്തി-എസ്എംവൈഎം ചങ്ങനാശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ കുരിശുംമൂട് മീഡിയാവില്ലേജ് അങ്കണത്തിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്.
ഹൃദയത്തിൽനിന്നാണ് സമാധാനം ഉയരുന്നതെന്നും ഹൃദയവിശുദ്ധിയുള്ളവർക്കേ സമൂഹത്തിനു സമാധാനം നൽകാനാകുകയുള്ളുവെന്നും മാർ പെരുന്തോട്ടം കൂട്ടിച്ചേർത്തു. അതിരൂപത പ്രസിഡന്റ് ഷിജോ ഇടയാടിൽ അധ്യക്ഷത വഹിച്ചു. അതിരൂപത വികാരിജനറാൾ മോണ്‍. ജോസഫ് വാണിയപ്പുരക്കൽ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര, അതിരൂപത ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്തറ, മീഡിയാവില്ലേജ് ഡയറക്ടർ ഫാ.ആന്റണി എത്തക്കാട്ട്, കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ, സംസ്ഥാന ജനറൽ സെക്രട്ടറി ബിജോ പി. ബാബു, ടീന കെ.എസ്, റോസ്മോൾ ജോസ്, ജസ്റ്റിൻ മഞ്ചേരിക്കളം ഡിലോ ദേവസ്യ, ജോസഫ് ജയിംസ്, എബി ആന്റണി, റോഷ്നി ജയിംസ്എന്നിവർ പ്രസംഗിച്ചു.