യേശുവിന്റെ രക്തപ്പാടുകള്‍ ഉണ്ടായിരുന്ന ഓവിയേഡോയിലെ അത്ഭുത പേടകം

ഓലെ കത്തീഡ്രല്‍ സ്ഥാപിതമായിത്. സാങ്താ ഓവെടെന്‍സിസ് എന്നാണ് ഒരു കാലത്ത് ഈ ചാപ്പല്‍ അറിയപ്പെട്ടിരുന്നത്.  തിരുശേഷിപ്പുകളുടെ പേരിലാണ് ഓവിയേഡോയുടെ പ്രസിദ്ധി. പരിശുദ്ധ മാതാവിന്റെ പവിത്രമായ മുടിയിഴകളില്‍ ഏതാനും എണ്ണം ഇവിടെയുള്ള പേടകത്തില്‍ സൂക്ഷിപ്പെട്ടിട്ടുണ്ട്. അതോടൊപ്പം പല വിഭാഗങ്ങളില്‍ പെടുന്ന നിരവധി തിരുശേഷിപ്പുകളും ഓവിയേഡോയില്‍ സൂക്ഷിച്ചിട്ടുണ്ട്. അല്‍ഫോന്‍സോ രണ്ടാമന്‍ രാജാവ് ഇവയെല്ലാം ശേഖരിച്ച് ഒരു കപ്പേളയില്‍ സ്ഥാപിച്ചു.

തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുള്ള വിശുദ്ധ പേടകം ഓക്ക് മരത്തില്‍ ആണികള്‍ ഉപയോഗിക്കാതെ പണി തീര്‍ത്തതാണ്. ഈ പേടകത്തിന്റെ ഉത്ഭവം വിശുദ്ധ നഗരമയ ജെറുസലേമിലാണ്. എഡി 614 ല്‍ പേര്‍ഷ്യക്കാര്‍ ജെറുസലേം ആക്രമിച്ചപ്പോള്‍ അവര്‍ തിരുശേഷിപ്പുകള്‍ നശിപ്പിക്കാന്‍ തുനിഞ്ഞു. അതില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി അലക്‌സാണ്ട്രിയയിലെയും ഈജിപ്തിലെയും കത്തോലിക്കര്‍ തിരുശേഷിപ്പുകളെല്ലാം ശേഖരിച്ച് പേടകത്തിലാക്കി. പിന്നീട് അലക്‌സാണ്ട്രിയയും മുസ്ലിം മതക്കാര്‍ ആക്രമിച്ചപ്പോള്‍ പേടകം മെഡിറ്ററേനിയന്‍ കടല്‍ വഴി സ്‌പെയിനിലെത്തി ച്ചു. വി. ഇസിഡോര്‍ അത് സെവില്ലെയില്‍ സൂക്ഷിച്ചു. ഇസിഡോറിന്റെ മരണശേഷം അത് തൊളേദോയിലെത്തിച്ചു.

711 ല്‍ തൊളേദോ ആക്രമിക്കപ്പെട്ടപ്പോള്‍ പേടകം പെലായോ മലയിലുള്ള ഒരു കിണറ്റില്‍ ഒളിപ്പിച്ചു വച്ചു. താഴിട്ടു പൂട്ടിയിരുന്ന ഈ പേടകം നൂറ്റാണ്ടുകളായി രഹസ്യമായി സൂക്ഷിക്കപ്പെട്ടിരുന്നു. 1030 ല്‍ ഓവിയേഡോയിലെ ബിഷപ്പായ പോണ്‍സ് പേടകത്തില്‍ എന്താണുള്ളതെന്ന് അന്വേഷിക്കാന്‍ തീരുമാനിച്ചു. പേടകത്തിന്റെ മൂടി അല്‍പമൊന്ന് പൊന്തിച്ച മാത്രയില്‍ സകലരെയും അത്ഭുതപ്പെടുത്തി കൊണ്ട് വലിയൊരു പ്രകാശം പ്രസരിച്ചു. ഭയന്നു പോയ വൈദികരും മറ്റുള്ളവരും മൂടി അതു പോലെ തന്നെ ഇട്ടിട്ട് ഓടിപ്പോയെന്ന് പറയപ്പെടുന്നു.

1075 മാര്‍ച്ച് 13 ന് വി. കുര്‍ബാന കഴിഞ്ഞ ശേഷം വീണ്ടും പേടകത്തിന്റെ മൂടി തുറന്നു. അതില്‍ കണ്ടെത്തിയ വസ്തുക്കള്‍ വിസ്മയകരമായിരുന്നു. യോഹന്നാന്റെ സുവിശേഷത്തില്‍ പറയുന്ന, ക്രൂശീകരണത്തിന് ശേഷം യേശുവിന്റെ മുഖം ആവരണം ചെയ്ത വിശുദ്ധ വസ്ത്രം അതിലുണ്ടായിരുന്നു. അതില്‍ യേശുവിന്റെ രക്തപ്പാടുകളുണ്ടായിരുന്നു. കുരിശിന്റെ ഒരു കഷ്ണം, യേശുവിനെ സംസ്‌കരിച്ച ഇടത്തു നിന്ന് ഒരു ചെറിയ കല്ല്, ഉണ്ണിയായിരുന്നപ്പോള്‍ യേശുവിനെ പൊതിഞ്ഞ പിള്ളക്കച്ച, മുള്‍മുടിയിലെ മുള്ളുകള്‍, യേശു സ്വര്‍ഗാരോഹണം ചെയ്ത ഇടത്ത് അവിടുന്ന് ചവിട്ടി നിന്ന മണ്ണിന്റെ ഒരു പിടി, വി. ഇല്‍ഡെഫോണ്‍സുസിന് മാതാവ് കൊടുത്ത വിശുദ്ധ വസ്ത്രം, സ്‌നാപക യോഹന്നാന്റെ നെറ്റിയും മുടിയും, വി. സ്റ്റീഫന്‍, മഗ്ദലേന മറിയം, വി. പത്രോസ് തുടങ്ങിയ വിശുദ്ധരുടെയും പ്രവാചകരുടെയും തിരുശേഷിപ്പുകള്‍ എന്നിവയും ആ പേടകത്തിലുണ്ടായിരുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles