ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വിശ്വാസം വികലമാക്കരുത്: സിഎൽസി
കൊച്ചി: ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ കേരള ലളിതകലാ അക്കാദമി പുരസ്കാരത്തിനായി തെരഞ്ഞെടുത്ത കാർട്ടൂണ്‍ അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാർഹവുമാണെന്നു സിഎൽസി സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.
ക്രൈസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയന്റെ പ്രതീകത്തെയാണ് അംശവടിയിലെ കുരിശിനുപകരം അപമാനകരമായ ചിഹ്നം വരച്ച് കാർട്ടൂണിലൂടെ അവഹേളിച്ചിരിക്കുന്നത്.
പുരസ്കാരം പിൻവലിച്ച് ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗിച്ചതിനു പൊതുസമൂഹത്തോടും, മത പ്രതീകത്തെ അപമാനിച്ചതിനു ക്രൈസ്തവ സമൂഹത്തോടും മാപ്പുപറയാൻ കേരള ലളിതകലാ അക്കാദമി ഭാരവാഹികൾ തയാറാകണമെന്നും സിഎൽസി ആവശ്യപ്പെട്ടു.