അഗ്നിബാധയ്ക്ക് ശേഷമുള്ള ആദ്യ ദിവ്യബലി നോത്ര്ദാം കത്തീഡ്രലില്‍ ജൂണ്‍ 15ന്
പാരീസ്: പ്രസിദ്ധമായ നോത്ര്ദാം കത്തീഡ്രലില്‍ വന്‍ നാശനഷ്ടം വരുത്തിയ അഗ്നിബാധയ്ക്കു ശേഷം കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം ആദ്യ ദിവ്യബലി ജൂണ്‍ 15ന് ശനിയാഴ്ച നടക്കും.
കത്തീഡ്രലിന്റെ പാര്‍ശ്വത്തിലുള്ള ഭാഗത്ത് നടക്കുന്ന ദിവ്യബലിക്ക് പാരീസ് ആര്‍ച്ച്ബിഷപ്പ് മൈക്കേള്‍ ഓപെറ്റിറ്റ് നേതൃത്വം നല്‍കും. ഇരുപത് പേര് വരുന്ന ചെറിയ സമൂഹമായിരിക്കും ദിവ്യബലിയില്‍ സംബന്ധിക്കുക.
കുര്‍ബാന നടക്കാന്‍ പോകുന്ന ചാപ്പല്‍ അഗ്നിബാധയില്‍ അകപ്പെട്ടിരുന്നില്ല. അതു പോലെ ക്രിസ്തുവിന്റെ മുള്‍ക്കിരീടം വച്ചിരുന്ന സ്ഥലവും സുരക്ഷിതമാണ്.
വി. കുര്‍ബാന ഫ്രഞ്ച് ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കും.