കുരിശിനെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍: കെസിബിസി പ്രതിഷേധിച്ചു.
കൊച്ചി: ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ കേരള ലളിതകലാ അക്കാദമി പുരസ്കാരത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന കാര്‍ട്ടൂണ്‍ അങ്ങേയറ്റം പ്രകോപനപരവും പ്രതിക്ഷേധാര്ഹവുമാണെന്നു കെസിബിസി വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട്.
ആരോപണവിധേയനായ ഒരു സഭ മേലധ്യക്ഷന്റെ പേരുപറഞ്ഞു ക്രൈസ്തവ വിശ്വാസത്തിലെ നല്ലിടയന്റെ പ്രതീകത്തെയാണ് കുരിശിനുപകരം അപമാനകരമായ ചിഹ്നം വരച്ചു അവഹേളിച്ചിരിക്കുന്നത്. ഈ വികല ചിത്രത്തിനാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍ പുരസ്കാരം നല്കി ആദരിച്ചിരിക്കുന്നത്.
പുരസ്കാരം പിന്‍വലിച്ച് ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗിച്ചതിനു പൊതുസമൂഹത്തോടും മതപ്രതീകത്തെ അപമാനിച്ചതിനു ക്രിസ്തീയ സമൂഹത്തോടും മാപ്പുപറയാന്‍ കേരള ലളിതകലാ അക്കാദമി ഭാരവാഹികള്‍ തയാറാകണം. ഇതാണോ ഇടതു സര്‍ക്കാരിന്റെ ന്യൂനപക്ഷ സംരക്ഷണവും മതേതരത്വവും എന്നു സാംസ്കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കണമെന്നും ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ആവശ്യപ്പെട്ടു.