കെസിബിസി വർഷകാല സമ്മേളനം ആരംഭിച്ചു
കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) വർഷകാല സമ്മേളനം പിഒസിയിൽ ജൂണ്‍ 4 ന് ആരംഭിച്ചു. സമർപ്പിത സമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്തു.
കെസിബിസി റിലീജിയസ് കമ്മീഷൻ ചെയർമാൻ ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ‘പ്രേഷിതത്വം ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രം’ എന്ന വിഷയത്തിൽ ആർച്ച്ബിഷപ് ഡോ. തോമസ് മേനാംപറന്പിൽ പ്രബന്ധം അവതരിപ്പിച്ചു. . പാനൽ ചർച്ചയിൽ ബിഷപ് മാർ തോമസ് തറയിൽ, സിഎംസി മദർ ജനറൽ സിസ്റ്റർ സിബി എന്നിവർ മിഷൻ പ്രവർത്തനങ്ങളെപ്പറ്റി വിലയിരുത്തി പ്രസംഗിച്ചു
.
.
കുട്ടികളുടെയും ദുർബലരുടെയും സുരക്ഷിതത്വം, യോഗാപരിശീലനവും ക്രൈസ്തവസമീപനങ്ങളും, ഓഖി ദുരിതാശ്വാസ-പുനരധിവാസപ്രവർത്തനങ്ങളുടെ അവലോകനം, പ്രളയ പുനരധിവാസവും പുനർനിർമാണവും, കേരളത്തിൽ വളർന്നുവരുന്ന തീവ്രവാദ ഭീഷണിയും സഭയിലെ ആനുകാലിക പ്രശ്നങ്ങളും തുടങ്ങി സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ചു കെസിബിസി സമ്മേളനം ചർച്ച ചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാൻമാർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.